റിയാദ്: ചെണ്ടമേളത്തിന്റെയും തിരുവാതിരക്കളിiയുടെയും അകമ്പടിയോടെ റിയാദ് ടാക്കീസ് ‘പൊന്നോണം 2026’ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മാർക്ക് ആൻഡ് സേവ് ഫ്ലെമിംഗോ മാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹവും സാംസ്കാരിക പ്രവർത്തകരും ടാക്കീസ് കുടുംബാംഗങ്ങളും ചേർന്ന് ആർപ്പുവിളികളോടെ മഹാബലിയെ വരവേറ്റു.
സാംസ്കാരിക സമ്മേളനത്തിൽ റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ഓണസന്ദേശം നൽകി. ‘പൊന്നോണം 2026’ കൺവീനർ ഷമീർ കല്ലിങ്കൽ ആമുഖ പ്രഭാഷണം നിർവഹിച്ചു. മാർക്ക് ആൻഡ് സേവ് മാനേജർ മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു.
റിയാദ് ടാക്കീസ് വൈസ് പ്രസിഡന്റ് സനു മാവേലിക്കര, അൽ മദീന ഹൈപ്പർമാർക്കറ്റ് പ്രതിനിധി ഫാറൂഖ് കൊവ്വൽ, ടി.വി.എസ് ഗ്രൂപ്പ് ചെയർമാൻ സലാം ടി.വി.എസ്, ഷമീർ ശാമിൽ, കോഓർഡിനേറ്റർ ഷൈജു പച്ച, എം.കെ ഫുഡ്സ് പ്രതിനിധി റഹ്മാൻ മുനമ്പത്ത്, മാധ്യമപ്രവർത്തകരായ നജിം കൊച്ചുകലുങ്ക്, നൗഫൽ പാലക്കാടൻ, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, ജോയിന്റ് കൺവീനർമാരായ അൻവർ സാദത്ത്, ഹാരിസ് സേഫ്റ്റി മോർ തുടങ്ങിയവർ സംസാരിച്ചു.
മഹാബലിയായെത്തിയ ജോസ് ആന്റണി, മനോഹരമായി അത്തപ്പൂക്കളമൊരുക്കിയ ഷാജിത് നാരായണൻ, ഷൈജ ഷാജിത് എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ കൈമാറി. ജോയിന്റ് സെക്രട്ടറി എൽദോ വയനാട് സ്വാഗതവും ജോയിന്റ് ട്രഷറർ പ്രദീപ് കിച്ചു നന്ദിയും പറഞ്ഞു. ഉമറലി അക്ബർ, ഹരീഷ് എന്നിവരായിരുന്നു അവതാരകർ.
വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് കലാകായിക മത്സരങ്ങളും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ നൃത്ത-സംഗീത പരിപാടികളും അരങ്ങേറി. ലിജ അലൻ, സൗമ്യ തോമസ്, അശ്വതി രാകേഷ്, ലിനു ലിജോ, സാന്ദ്രിൻ സന്തോഷ്, ഷെഹിയ, ഹാരിസ്, ഷൈൻ റഷീദ്, ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആയിഷ അൻസാറിന്റെ നാടോടിനൃത്തവും, വിവിധ ടീമുകളുടെ എന്റർടൈൻമെന്റ് ഡാൻസുകളും, ടീം മെഹർനൂർ അവതരിപ്പിച്ച ഒപ്പനയും, ടീം മിറാഷ് അവതരിപ്പിച്ച തിരുവാതിരയും, ടീം കൈസ്സല്ലാരിയുടെ കൈകൊട്ടിക്കളിയും കാണികളുടെ ശ്രദ്ധനേടി. മത്സരങ്ങൾക്ക് ഹുസൈൻ സാപ്പി, ആസിഫ് തങ്ങൾ, പ്രമോദ് ഗംഗാധരൻ, ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
രതീഷ് നാരായണൻ, ബാബു കണ്ണോത്ത്, സുനിൽ ബാബു എടവണ്ണ, സജീർ സമദ്, അനിൽ കുമാർ തമ്പുരു, സിജു ബഷീർ, ഷിറാസ് അബ്ദുൽ അസീസ്, സുദീപ് പി.എസ്, ശാരി സുദീപ്, ഷഫീഖ് വലിയ, നബീൽ ഷാ, ഗോപാലകൃഷ്ണൻ തുടങ്ങി നൂറോളം സംഘാടക സമിതി അംഗങ്ങൾ ആഘോഷ പരിപാടികൾക്ക് നിയന്ത്രണം ഏകി. ലിജോയുടെ നേതൃത്വത്തിൽ റിഥം ടീം ശബ്ദനിയന്ത്രണവും ലുബൈബ് ഇ.കെ, വരുൺ പി.വി, അൻസാർ കൊടുവള്ളി എന്നിവർ സാങ്കേതിക സഹായവും നൽകി.







