റിയാദ് : മുക്കം എം.എ.എം.ഒ കോളേജ് അലുംനി ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുലൈമാനിയ ബോളിവുഡ് ലോഞ്ചിൽ നടന്ന ചടങ്ങിൽ അലുംനി അംഗങ്ങളും കുടുംബങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു. ഷാജു കെസിയുടെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സംഗമത്തിൽ,ഫൈസൽ പൂനൂർ ,മുർഷിദ് കീരൻതൊടി ,സലിം പി വി,താഹിർ കൊടിയത്തൂർ,നിസാം ചെറുവാടി, റംഷി ഓമശ്ശേരി ,മൻസൂർ കുന്നമംഗലം ,മുഹമ്മദ് മുസ്തഫ കളരാന്തിരി,ഷഫ്‌ന ഫൈസൽ, ഷസ്‌ന അമീൻ മാങ്കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു. ഷമീം മുക്കം സ്വാഗതവും സുഹാസ് ചേപ്പാലി നന്ദിയും രേഖപ്പെടുത്തി. സാലിഹ് തേവർമണ്ണിൽ ,നബീൽ പാഴൂർ , നിസാർ അരീക്കോട് തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group