Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 16
    Breaking:
    • സീതി സാഹിബ് ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
    • ബുറൈദ കെ.എം.സി.സി സമ്മേളനം വ്യാഴാഴ്ച; പി.കെ നവാസ് എം.എൽ.എ പങ്കെടുക്കും
    • സുഡാനിൽ സ്വർണ ഖനി തകർന്ന് 60 പേർ മരിച്ചു
    • ആന്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യശേഖരം: 43 ലിറ്റർ വിദേശമദ്യവും വൈനും എക്സൈസ് പിടിച്ചെടുത്തു
    • പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിലും ഇറാനിലും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പ്രത്യേക പുനഃപരീക്ഷകൾ പ്രഖ്യാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    പ്രവാസി കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി: 80 ലക്ഷത്തിന്റെ കുടുംബ സുരക്ഷാ ഫണ്ടും സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായവും വിതരണം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/08/2026 Community Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി, അംഗങ്ങളായിരിക്കെ അന്തരിച്ച എട്ടുപേരുടെ കുടുംബങ്ങൾക്കുള്ള 80 ലക്ഷം രൂപയുടെ ധനസഹായവും വിവിധ സി.എച്ച് (CH) സെന്ററുകൾക്കായി സമാഹരിച്ച ഒരു കോടിയോളം രൂപയുടെ ഫണ്ടും പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

    മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ അന്തരിച്ച ബേബി മത്തായിയുടെ (മുടിക്കിൽപാത്തിൽ) നോമിനിയായ അൻഹ ഷിനുവിന്റെ മാതാവ് ഷീജയ്ക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയാണ് തങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചത്. സാന്ത്വന-സേവന മേഖലകളിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, സഹജീവികളെ ചേർത്തുനിർത്തുന്ന ഇത്തരം ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട കുവക്കണ്ടി മുഹമ്മദ്, നൂർ മുഹമ്മദ് ഷാഹുൽ, സൈതലവി ചുണ്ടുംപട്ട, അബ്ദുൽ റഷീദ്, ശ്രീകുമാര കാരണവർ, മുഹമ്മദ് കെ.എ, അബ്ദുൽ റഷീദ് കണ്ണൂർ എന്നിവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ ചെക്കുകളും ചടങ്ങിൽ കൈമാറി. പ്രവാസി കുടുംബങ്ങൾക്ക് പൂർണ്ണ സാമ്പത്തിക സുരക്ഷയും ആശ്വാസവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ വ്യക്തമാക്കി.

    സുരക്ഷാ പദ്ധതിക്ക് പുറമെ, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ സമാഹരിച്ച ഒരു കോടിയിലധികം രൂപയുടെ ധനസഹായം സംസ്ഥാനത്തെ വിവിധ സി.എച്ച് സെന്ററുകൾക്ക് കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സി.എച്ച് സെന്ററിനുള്ള 5 ലക്ഷം രൂപയുടെ ധനസഹായ ചെക്ക് ഭാരവാഹിയായ ജനാബ് ഫത്താഹിന് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി.

    കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അശ്റഫ് വേങ്ങാട്, വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, സുരക്ഷാ സമിതി ചെയർമാൻ അബ്ദുൽ റഹ്മാൻ ഫറോക്ക്, മുസ്ലിം ലീഗ് നേതാവ് സിദ്ധീഖലി രാങ്ങാട്ടൂർ, മലപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ഫറോക്ക് മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മൊയ്തീൻ കോയ കല്ലംപാറ, റിയാദ് കെ.എം.സി.സി സെൻട്രൽ-ജില്ലാ ഭാരവാഹികളായ ശാഫി മാസ്റ്റർ തുവ്വൂർ, അശ്റഫ് കൽപകഞ്ചേരി, ശാഫി ചിറ്റത്തുപാറ, മുനീർ വാഴക്കാട്, അലവിക്കുട്ടി ഒളവട്ടൂർ, റസാഖ് ഫൈസി മട്ടന്നൂർ, സിയാദ് ആലപ്പുഴ, അസീസ് ചുങ്കത്തറ, ഷറഫ് പുളിക്കൽ, സമദ് കൊടിഞ്ഞി, സമദ് സീമാടൻ, നാസർ വറ്റല്ലൂർ, ഷഫീഖ് മനോളാൻ, വാഹിദ് കൊടക്കാട്, ഫൈസൽ ചേളാരി, റസാഖ് കൊടക്കാട്, നിസാർ അഹ്‌മദ്‌, ബഷീർ സിയാംകണ്ടം, കമറുദീൻ കുയിലൻ, അഷ്‌റഫ്‌ കോട്ടക്കൽ, സയ്യിദ് മുസമ്മിൽ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Expatriates KMCC Pravasi
    Latest News
    സീതി സാഹിബ് ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
    16/09/2026
    ബുറൈദ കെ.എം.സി.സി സമ്മേളനം വ്യാഴാഴ്ച; പി.കെ നവാസ് എം.എൽ.എ പങ്കെടുക്കും
    16/09/2026
    സുഡാനിൽ സ്വർണ ഖനി തകർന്ന് 60 പേർ മരിച്ചു
    16/09/2026
    ആന്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യശേഖരം: 43 ലിറ്റർ വിദേശമദ്യവും വൈനും എക്സൈസ് പിടിച്ചെടുത്തു
    16/09/2026
    പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിലും ഇറാനിലും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പ്രത്യേക പുനഃപരീക്ഷകൾ പ്രഖ്യാപിച്ചു
    16/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version