റിയാദ്: അവധിക്ക് നാട്ടില്‍ പോയ പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി. മഞ്ചേരി കാരക്കുന്ന് സ്വദേശി സഫീര്‍ (40) ആണ് ഇന്ന് രാവിലെ നിര്യാതനായത്. മഞ്ചേരി മലബാര്‍ ആശുപത്രിയിലുള്ള മയ്യിത്ത് വൈകുന്നേരം അഞ്ചുമണിക്ക് കാരക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.
ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയത്. നാലു ദിവസത്തിനകം തിരിച്ചുവരേണ്ടതായിരുന്നു. കുറച്ചുകാലം ഷിഫ അല്‍ജസീറ പോളിക്ലിനിക്കില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഇന്‍വെസ്റ്റര്‍ ആയി ബിസിനസ് മേഖലയിലേക്ക് തിരിഞ്ഞു. ഭാര്യ നിഷിദ. മക്കള്‍: ഹൈറ മര്‍യം, ഇവാന്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group