Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 2
    Breaking:
    • സുഡാനിൽ ഉരുൾപൊട്ടൽ: മണ്ണിനടിയിലമർന്ന് ഗ്രാമം, രക്ഷപ്പെട്ടത് ഒരാൾ മാത്രം
    • കോപ്പിയടി പിടികൂടിയതിന് വ്യാജ പീഡന പരാതി; സിപിഎമ്മും എസ്എഫ്ഐയും തനിക്കെതിരെ പ്രവർത്തിച്ചെന്ന് പ്രൊഫ.ആനന്ദ് വിശ്വനാഥൻ
    • എല്ലാ നിസ്കാരത്തിനും പള്ളിയിൽ എത്തിയതിന് മഹല്ല് കമ്മിറ്റി ആദരിച്ച വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
    • ടീം ഇന്ത്യയുടെ പുതിയ സ്പോൺസർമാരെ തേടി ബിസിസിഐ; അപേക്ഷ ക്ഷണിച്ചു
    • 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഖത്തർ ബഹ്‌റൈനെ നേരിടും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    രിസാല സ്റ്റഡി സര്‍ക്കിള്‍ മീലാദ് ടെസ്റ്റിന് തുടക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/09/2025 Community Gulf Pravasam UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന 16മത് എഡിഷന്‍ മീലാദ് ടെസ്റ്റിന് തുടക്കം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അധ്യാപന മാതൃകകളെ പൊതുജനങ്ങളിലും അധ്യാപക, വിദ്യാര്‍ഥി സമൂഹത്തിലും പകര്‍ന്നു നല്‍കുക എന്ന താത്പര്യത്തില്‍ ഗുരു വഴികള്‍ എന്ന പേരില്‍ അനസ് അമാനി പുഷ്പഗിരിയുടെ പ്രഭാഷണ സീരീസുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണ മീലാദ് ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

    രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. വീഡിയോ സീരീസിനൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി അനുസരിച്ച് ആഗസ്ത് 27 മുതല്‍ സെപ്തംബര്‍ 15 വരെ https://rscmeeladtest.com/ എന്ന വെബിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവര്‍ക്ക് സെപ്തംബര്‍ 19ന് നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാം. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികള്‍ക്കാണ് അവസരമുള്ളത്. ജി സി സി രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലടക്കം പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റല്‍ സംവിധാനം വഴി ഒരു മില്യണ്‍ ആളുകളിലേക്ക് മീലാദ് ടെസ്റ്റ് സന്ദേശം എത്തിക്കും. ഗ്ലോബല്‍ തലത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും സ്റ്റുഡന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനം നല്‍കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അറിവ് പകരുന്നതിലും നുകരുന്നതിലും മുഹമ്മദ് നബിയു‌ടെ രീതികള്‍ സര്‍വശ്രേഷ്ടമാണ്. അധ്യാപന രീതികളില്‍ ഏറ്റവും മികച്ച മാതൃകകള്‍ തിരുനബി സമ്മാനിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ക്കനുസൃതമായി അറിവ് പകര്‍ന്ന് നല്‍കാനുള്ള മികവ് അവിടുത്തെ പ്രത്യേകതയാണ്. സൗമ്യമായ പെരുമാറ്റത്തില്‍, ഗൗരവത്തില്‍ പറയേണ്ട സ്ഥലത്ത് അങ്ങനെയും, പുഞ്ചിരിക്കേണ്ട സ്ഥലത്ത് അതുപോലെയും അറിവുകളെ കൈമാറ്റം ചെയ്യുന്നതായിരുന്നു പ്രവാചക രീതികള്‍. അധ്യാപനത്തിലെ പ്രവാചക മാതൃകകളെ മീലാദ് ടെസ്റ്റിലൂടെ സമൂഹത്തിന് കൂടുതല്‍ പരിചയപ്പെടുത്തുകയാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

    രജിസ്‌ട്രേഷന്‍: https://rscmeeladtest.com/.
    വിവരങ്ങള്‍ക്ക്: +966 532482239‬, ‪+966 50 264 6031‬, ‪+966 56 379 1436

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Milad MUHAMMED NABI Pravasi Risala risala study circle UAE
    Latest News
    സുഡാനിൽ ഉരുൾപൊട്ടൽ: മണ്ണിനടിയിലമർന്ന് ഗ്രാമം, രക്ഷപ്പെട്ടത് ഒരാൾ മാത്രം
    02/09/2025
    കോപ്പിയടി പിടികൂടിയതിന് വ്യാജ പീഡന പരാതി; സിപിഎമ്മും എസ്എഫ്ഐയും തനിക്കെതിരെ പ്രവർത്തിച്ചെന്ന് പ്രൊഫ.ആനന്ദ് വിശ്വനാഥൻ
    02/09/2025
    എല്ലാ നിസ്കാരത്തിനും പള്ളിയിൽ എത്തിയതിന് മഹല്ല് കമ്മിറ്റി ആദരിച്ച വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
    02/09/2025
    ടീം ഇന്ത്യയുടെ പുതിയ സ്പോൺസർമാരെ തേടി ബിസിസിഐ; അപേക്ഷ ക്ഷണിച്ചു
    02/09/2025
    2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഖത്തർ ബഹ്‌റൈനെ നേരിടും
    02/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version