ജിദ്ദ- കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ കെ.എം.സി.സി പ്രവർത്തകർ ഒരുക്കിയ സ്നേഹസ്വീകരണം ഏറ്റുവാങ്ങി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഹജ് നിർവഹിക്കാനെത്തി. സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ സൽമാൻ രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാനെത്തിയ സാദിഖലി തങ്ങളെ സ്വീകരിക്കാൻ കെ.എം.സി.സിയുടെ ദേശീയ നേതാക്കളും ഒ.ഐ.സി.സി നേതാക്കളും എത്തിയിരുന്നു. സൗദി സർക്കാരിന്റെ പ്രതിനിധികളും സാദിഖലി തങ്ങളെ സ്വീകരിച്ചു.

ഇന്ന് ഉച്ചക്ക് 2.50ന് ദൽഹിയിൽനിന്നുള്ള സൗദിയ എയർലൈൻസിന്റെ വിമാനത്തിലാണ് സാദിഖലി തങ്ങൾ എത്തിയത്.
കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, സെക്രട്ടറി ബഷീർ മൂന്നിയൂർ, വൈസ് പ്രസിഡന്റ് നിസാം മമ്പാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹി ഹസൻ ബത്തേരി, സുലൈമാൻ മാളിയേക്കൽ, സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജനറൽ സെക്രട്ടറി വി.പി മുസ്തഫ, ട്രഷറർ വി.പി അബ്ദുറഹ്മാൻ, ഭാരവാഹികളായ അഷ്റഫ് താഴെക്കോട്, സുബൈർ വട്ടോളി ഇസ്ഹാഖ് പൂണ്ടോളി, സാബിൽ മമ്പാട്, ലത്തീഫ് വെള്ളമുണ്ട, ഹുസൈൻ കരിങ്കറ ലത്തീഫ് കളരാന്തിരി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, നിസാർ മടവൂർ, ഹാരിസ് മമ്പാട്, ഷമീല മൂസ,മൂസ പാണ്ടിക്കാട്, നൗഫൽ റഹേലി, മലപ്പുറം ജില്ലാ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് സലീം മമ്പാട്, ഒ.ഐ.സി.സി നേതാക്കളായ അലി തേക്കുംതോട്, ബഷീർ പരുത്തിക്കുന്നൻ, ശരീഫ് അറക്കൽ തുടങ്ങി നിരവധി പേർ സ്വീകരിക്കാനെത്തി. വനിതാ കെ.എം.സി.സിയുടെ നേതാക്കളും പ്രവർത്തകരും സാദിഖലി തങ്ങളെ സ്വീകരിക്കാൻ എത്തിയിരുന്നു.
