ജിദ്ദ: പരിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാൻ എത്തിയ ജീവകാരുണ്യ പ്രവർത്തകനും കൊണ്ടോട്ടി ബിസ്‌മി ചാരിറ്റബിൾ സെന്റർ സ്ഥാപക ചെയർമാനുമായ മച്ചിങ്ങൽ ബഷീറിന് കൊണ്ടോട്ടി സെന്റർ ജിദ്ദ സ്വീകരണം നൽകി
ശറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മൊയ്തീൻ കോയ കടവണ്ടി അധ്യക്ഷത വഹിച്ചു. വി.പി കബീർ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവർത്തനത്തിനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജീവിതം ഉഴിഞ്ഞുവെച്ച സന്നദ്ധ പ്രവർത്തകനാണ് ബിസ്മി ബഷീർ. സലീം മധുവായി, റഷീദ് ചുള്ളിയൻ,ശരീഫ് നീറാട് എന്നിവർ പ്രസംഗിച്ചു.കബീർ തുറക്കൽ ഖിറാഅത്ത് നടത്തി.റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും,റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group