ജിദ്ദ– തിരുരങ്ങാടി പിഎസ്എംഒ കോളെജ് അലുംനി ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 24 വെള്ളിയാഴ്ച ഫൈസലിയയിലെ സ്പാനിഷ് അക്കാഡമി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറും. മൂന്ന് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങൾ രാത്രി ഒമ്പത് മണിക്ക് ആരംഭിക്കും. റിയാദിലെ അൽ നാസർ ക്ലബ്ബിലെ മലയാളി ബാഡ്മിന്റൺ താരം ആമിന റിഹാം കൊമ്മേരി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യു.
പിഎസ്എംഒ പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ബ്ലൈസ് വാരിയർസ്, വിക്ടർ വൈപേഴ്‌സ്, അയൺ ടൈറ്റൻസ്, തണ്ടർ സ്ട്രൈക്കേഴ്സ് എന്നീ നാലു ക്ലബുകൾ തമ്മിലാണ് മത്സരങ്ങൾ.
മികച്ച കളിക്കാർ ഉൾപ്പെടുന്ന കാറ്റഗറി എ, പിഎസ്എംഒ പൂർവ വിദ്യാർത്ഥികളിലെ മികച്ച കളിക്കാർ ഉൾപ്പെടുന്ന കാറ്റഗറി ബി, മറ്റ് കളിക്കാർ ഉൾപ്പെടുന്ന കാറ്റഗറി സി എന്നിങ്ങനെയാണ് മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വനിതകൾക്കായി സിംഗിൾ മത്സരങ്ങളുമുണ്ട്.
വെള്ളിയാഴ്ച രാത്രി ഒൻമ്പത് മണിക്ക് തുടങ്ങി ഒരു മണിയോടെ അവസാനിക്കുന്ന രൂപത്തിൽ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ജിദ്ദയിലെ മലയാളി സമൂഹത്തിൽ ആദ്യമായാണ് ഒരു അലുംനി സംഘടന ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
കളി ആസ്വദിക്കാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനും ജിദ്ദയിലെ എല്ലാ മലയാളി കായിക പ്രേമികളേയും കുടുംബ സമേതം സ്പാനിഷ് അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകരായ സീതി കൊളക്കാടൻ, അഷ്റഫ് കുന്നത്ത്, മൊയ്‌ദു വലിയകത്ത്, അനീസ് കല്ലിങ്ങൽ, ഡോ. മുഹമ്മദ് ഫൈസൽ എന്നിവർ അറിയിച്ചു.



