അൽഖോബാർ: പ്രവാസി വെൽഫെയർ അൽകോബാർ ഘടകം ദമാമിലെ സെക്കൻ്റ് ഇൻ്റസ്ട്രിയൽ സിറ്റിയിലും റാഖയിലും ഉള്ള ലേബർ ക്യാമ്പുകളിൽ രണ്ട് ഘട്ടങ്ങളിലായി മലബാർ ഗോൾഡുമായി സഹകരിച്ച് ഇഫ്താർ കിറ്റ് വിതരണം നടത്തി. 150-ലേറെ കിറ്റുകൾ വിതരണം ചെയ്തു. പ്രവാസി നേതാക്കളായ ഫൈസൽ കൈപ്പമംഗലം, ഷജീർ തൂണേരി, ഹാരിസ് നിസാർ, കുഞ്ഞിമുഹമ്മദ്, ഫൈസൽ റഹ്മാൻ, ഫാഇസ്,രാജേഷ് തോമസ്, വെങ്കിടേഷ്, ഫാരിസ് തുടങ്ങിയവർ ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കെടുത്തു. റീജിയണൽ പ്രസിഡണ്ട് ഖലീലു റഹ്മാൻ, ജനറൽ സെക്രട്ടറി ഫൗസിയ, ജനസേവന വിഭാഗം നേതാക്കളായ ആരിഫ ബക്കർ,ഷനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group