ദമാം. പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി അബ്ദുൽ ഹമീദ് (52) ദമാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ദമാമിൽ വിവിധ ജോലികൾ ചെയ്തു വരികയായിരുന്നു. രാവിലെ നെഞ്ചു വേദനയെ തുടർന്ന് ദമാമിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് ദമാമിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group