ജിദ്ദ-ജിദ്ദയിലെ പരപ്പനങ്ങാടിക്കാരുടെ കൂട്ടായ്മയായ ജെപ്മാസ് സംഘടിപ്പിച്ച പരപ്പനാട് നാട്ടൊരുമ ശ്രദ്ധേയമായി. ജിദ്ദയിൽ മൂന്നര പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന ജെപ്മാസ് റമദാൻ റിലീഫ്, ചികിത്സ സഹായങ്ങൾ അടക്കമുള്ള സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളോടൊപ്പം എല്ലാ വർഷവും ജിദ്ദയിലെ പരപ്പനങ്ങാടിക്കാരായ പ്രവാസികളെയും, കുടുംബങ്ങൾക്കുമായി വാർഷിക സംഗമം സംഘടിപ്പിക്കാറുണ്ട്.
പരപ്പനാട് നാട്ടൊരുമ സംഗമം ജെപ്മാസ് പ്രസിഡന്റ് തൽഹത്തിന്റെ അധ്യക്ഷതയിൽ ചെയർമാൻ മുനീർ നഹ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ആദ്യാവസാനം വരെ ചടങ്ങിൽ പങ്കെടുത്തു. ഇബ്രാഹിമിന്റെയും ഇസ്ഹാക്കിന്റെയും നേതൃത്വത്തിൽ ഷൂട്ടൗട്ട്, വടം വലി, ബൗളിംഗ് എന്നീ മത്സങ്ങൾക്കു പുറമെ, കുട്ടികളെയും, സ്ത്രീകളെയും പങ്കെടുപ്പിച്ച് മറ്റു കായിക വിനോദങ്ങളും അരങ്ങേറി.
കുട്ടികൾക്കായുള്ള ക്വിസ് മത്സരത്തിന് അഷ്റഫ് പുളിക്കലകത്തിന്റെ മകൾ ആലിയ അഹലാം നേതൃത്വം നൽകി. ജിദ്ദയിലെ പ്രമുഖ ഗായകന്മാർ അണി നിരന്ന ഗാനസന്ധ്യയിൽ ജെപ്മാസിന്റെ സ്വന്തം ഗായകന്മാ രായ അഷ്റഫ്, യൂനുസ്, ഷൗക്കത്ത് തുടങ്ങിയവരും ഗാനങ്ങൾ ആലപിച്ച് സംഗമത്തിന് മാറ്റ് കൂട്ടി. ശ്രീധ അനിൽ കുമാർ അണിയിച്ചൊരുക്കിയ കുട്ടികളുടെ നൃത്തവിരുന്നും ഏറെ ഹരം പകർന്നു.
ജലീൽ പുളിക്കലകത്ത്, ബഷീർ മണ്ടോടി, ഇസഹാക്ക്, റസാക്ക്, ശരീഫ് ചെട്ടിപ്പടി, നാസർ, ഷൗക്കത്ത്, ത്വൽഹത്ത്, അഷ്‌റഫ് പുളിക്കലകത്ത്, ഷംസീർ ചെട്ടിപ്പടി, യൂനുസ്, അഷ്റഫ്, ജലീൽ പുളിക്കലകത്ത്, ഷമീം ചെട്ടിപ്പടി, സിറാജ്, മുനീർ കൊടപ്പാളി, അമീർ പരപ്പനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.
ജെപ്മാസ് സീനിയർ എക്സിക്യൂട്ടീവ് മെമ്പർ എ.എം അബ്ദുല്ലക്കുട്ടി,
ജപ്പാൻ കൊറിയൻ മാർട്ട് മാനേജർ സൈനു വളാഞ്ചേരി, ഡോക്ടർ റാഫി, റഫീഖ് കുളത്ത് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഇബ്രാഹിം സ്വാഗതവും ട്രഷറർ അഷ്റഫ് നന്ദിയും പറഞ്ഞു.