ദമാമിലെ ഇന്റര്‍നാഷണല്‍ ഇന്ത്യൻ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘ഡിസ്പാക്’ 2024-25 അധ്യയന വർഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ടോപ്പേഴ്സ് അവാർഡുകൾ സമ്മാനിച്ചു. ദമാം അൽ വഫാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളേയും, ഉന്നത വിജയം നേടാൻ പ്രചോദനമായ സ്കൂളിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളേയും ആദരിച്ചു. പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ പ്രമുഖരുടേയും നിരവധി രക്ഷിതാക്കളുടേയും സാന്നിധ്യത്തിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. 90 ശതമാനത്തിലധികം മാർക്ക് നേടിയ സ്കൂളിലെ മലയാളി വിദ്യാർഥികളേയും വേദിയിൽ ആദരിച്ചു.
ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.