ജിദ്ദ കണ്ണൂർ സൗഹൃദവേദി ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജിദ്ദയിലെ കണ്ണൂർ നിവാസികളുടെ കുട്ടികളെ അനുമോദിച്ചു
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് ജിസാൻ കെഎംസിസി ആവിഷ്കരിച്ച ‘പ്രവാസി കെയർ’ ജീവകാരുണ്യ പദ്ധതി വിജയിപ്പിക്കുന്നതിനും മേഖലയിലെ എല്ലാ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പാക്കി ഊർജിതമാക്കുന്നതിനും കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ കൗൺസിൽ മീറ്റിങ് തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ച യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.