മക്ക: -മക്കയിലെ മലയാളി നഴ്സുമാരുടെ കുടുംബ സംഗമത്തിന് പ്രൗഢ സമാപനം. സ്പർശം 2K25 എന്ന പേരിൽ മലയാളി നഴ്സസ് ഫോറ(എം.എൻ.എഫ്)ത്തിന്റെ നേതൃത്വത്തിലാണ് നഴ്സ് സംഗമം നടത്തിയത്. മലയാളി നഴ്സുമാരും കുടുംബാംഗങ്ങളും അടക്കം ആയിരത്തിലേറെ പേർ പങ്കെടുത്തു. മുസ്തഫ മലയിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി പ്രതിനിധികളായ ഡിയോ ബൻസ് റോയ് ബച്ചൻ (വൈസ് കോൺസൽ, കമ്യൂണിറ്റി വെൽഫെയർ ജിദ്ദ കോൺസുലേറ്റ്), പ്രസൂൺകുമാർ (അസിസ്റ്റന്റ് വൈസ് കോൺസുൽ ലേബർ ജിദ്ദ) എന്നിവർ മുഖ്യാതിഥികളായി.


മക്കയിലെ വിവിധ രാഷ്ട്രീയ- സാമൂഹിക മേഖലയിലെ നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, സലീം കണ്ണനാംകുഴി , ഷാനിയാസ് കുന്നിക്കോട്, ഹാരിസ് നെച്ചിയിൽ, നൈസൽ ഖാനി പത്തനംതിട്ട, അബ്ദുൽ ഹക്കീം ആലപ്പി, ഷാഹിദ് പരേടത്ത് എന്നിവർ പ്രസംഗിച്ചു. അബ്ദുൽസാലിഹ് മാളിയേക്കൽ സ്വാഗതവും നിസ നിസാം നന്ദിയും പറഞ്ഞു.



