റിയാദ് – തലസ്ഥാന നഗരിയില്‍ പൊതുസ്ഥലത്തു വെച്ച് പാക്കിസ്ഥാനി യുവതിയെ ആക്രമിച്ച രണ്ടംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളും പാക്കിസ്ഥാനികളാണ്. സംഘം യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പാക് യുവതി ആക്രമണത്തിനിരയാകുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൈബര്‍ ക്രൈം വിരുദ്ധ നിയമം ലംഘിച്ച് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടരുന്നതായും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
