ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജിയണൽ വനിതാ വേദിയുടെ നേതൃത്വത്തിൽ അൽ അബീർ എക്സ്പ്രസ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒ.ഐ.സി.സി റീജിയണൽ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് വലിയ കരുതലായി മാറിയ ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ജിദ്ദ അൽ സഫ അൽ അബീർ എക്സ്പ്രസ് ആശുപത്രിയിൽ ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയായിരുന്നു ക്യാമ്പ്. ഡോക്ടർ കൺസൾട്ടേഷൻ, ഇ.സി.ജി (ECG), രക്തസമ്മർദ്ദ പരിശോധന, ഷുഗർ പരിശോധന, ബി.എം.ഐ (BMI) എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ പ്രവാസികൾക്കായി സൗജന്യമായി ലഭ്യമാക്കി.
വനിതാ വിംഗ് ഭാരവാഹികളായ മൗഷ്മി ഷരീഫ്, സിമി അബ്ദുൾ ഖാദർ, സോഫിയ സുനിൽ, റംസീന സക്കിർ, നജില അഷറഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഒ.ഐ.സി.സി നേതാക്കളായ അസ്‌ഹാബ് വർക്കല, രാധാകൃഷ്ണൻ കാവുമ്പായി, സമീർ കാളികാവ്, അനിൽ കുമാർ പത്തനംതിട്ട, അലി തേക്കുംതോട്, അബ്ദുൾ ഖാദർ ആലുവ, എം.ടി. ഗഫൂർ, നാസർ വയനാട്, അബ്ദുൾ നാസർ കോഴിക്കോട്, അഷറഫ് തൃശൂർ, അയ്യൂബ് പന്തളം, നിതേഷ് കാസർഗോഡ്, ജനീഷ് കാളികാവ്, ഷാനു കരമന, നവാസ് ബീമാപള്ളി, അഷറഫ് കോഴിക്കോട്, റാഷിദ് വർക്കല, പ്രവീൺ എടക്കാട് തുടങ്ങിയവരും ക്യാമ്പിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.
ക്യാമ്പിന്റെ ഭാഗമായി അൽ അബീർ ഗ്രൂപ്പ് ഒ.ഐ.സി.സി പ്രവർത്തകർക്കായി പ്രത്യേക ചികിത്സാ ആനുകൂല്യങ്ങൾ അടങ്ങിയ പ്രിവിലേജ് കാർഡുകൾ വിതരണം ചെയ്തു. ഈ കാർഡ് ഉപയോഗിക്കുന്നവർക്ക് ആശുപത്രി സേവനങ്ങളിൽ പ്രത്യേക ഇളവുകൾ ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസി സമൂഹത്തിനായി ഇത്തരം സേവന പ്രവർത്തനങ്ങൾ വരും നാളുകളിലും തുടരുമെന്ന് സംഘാടകർ വ്യക്തമാക്കി.



