ജിദ്ദ- മാസ് ജിദ്ദ സംഘടിപ്പിച്ച ഗാനരാവ് ആരാധകരെ ത്രസിപ്പിച്ചു. റോസ്‌ലി, ഹസ്സൻ കൊണ്ടോട്ടി എന്നിവർ അവതാരകാരായ പ്രോഗ്രാം ദ മലയാളം ന്യൂസ് പത്രാധിപർ മുസാഫിർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവും, സമൂഹവും എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരത്തെ ചടങ്ങിൽ ആദരിച്ചു. ശ്രീത ടീച്ചറിന്റെയും, ഫായിസ ഗഫൂറിന്റെയും കൊറിയോഗ്രാഫിയിൽ ചിട്ടപ്പെടുത്തിയ, കുട്ടികൾ അവതരിപ്പിച്ച നൃത്ത ചുവടുകൾ ശ്രദ്ധേയമായി.
നൂഹ് ബീമാപള്ളി, ഹക്കീം അരിമ്പ്ര, മുംതാസ് അബ്ദുറഹ്മാൻ, ഡോ. മിർസാന, റെയ്‌സ ആമിർ,ബീഗം ഖദീജ, രമ്യ ബ്രൂസ്,അദ്‌നാൻ ബായ്, ഷാനവാസ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ജിദ്ദ കേരളാ പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി, ജെ ടി എ പ്രസിഡന്റ് അലി തേക്ക്തോട്, സിഎം അഹ്‌മദ് ആക്കോട്, മോഹൻ ബാലൻ, കെ.എം. സി.സി സൗദി നാഷണൽ സെക്രട്ടറി, നാസർ വെളിയങ്കോട്, റയാൻ ഫിറ്റ്നസ് സലാം, വാസു ഹംദാൻ, സീതി സാഹിബ്, അബ്ദുള്ള മുക്കണ്ണി, ജാഫർ അലി പാലക്കോട്, നവാസ് ബീമാപള്ളി, യൂസഫ് കോട്ട, അഷ്‌റഫ് ചുക്കൻ, ഹാജ തിരുവനന്തപുരം,റഫീഖ് കൊണ്ടോട്ടി, അഷ്‌റഫ് കാലിക്കറ്റ്, എന്നിവർ സംസാരിച്ചു. കോർഡിനേറ്റർ മാരായ ഹസ്സൻ കൊണ്ടോട്ടി, നൂഹ് ബീമാപള്ളി,ഹക്കീം അരിമ്പ്ര എന്നിവർ പരിപാടി നിയന്ത്രിച്ചു.