ജിദ്ദ: പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയിൽ ഒരുങ്ങി, നാസർ തിരുന്നിലത്ത് നിർമ്മിച്ച മലയാള ചലച്ചിത്രം ‘മസറ’യുടെ (Masara) സി സ്പേസ് (C Space) OTT റിലീസിനോടനുബന്ധിച്ചുള്ള ആഘോഷവും മാധ്യമ-സോഷ്യൽ മീഡിയ സംഗമവും ജിദ്ദയിൽ സംഘടിപ്പിച്ചു.
ചിത്രത്തിന്റെ സാങ്കേതിക മികവ്, മനോഹരമായ പശ്ചാത്തല ദൃശ്യങ്ങൾ, അഭിനേതാക്കളുടെ സ്വാഭാവികമായ അഭിനയശൈലി എന്നിവയെ പ്രശംസിച്ച് പ്രമുഖ മാധ്യമപ്രവർത്തകരായ കബീർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, ഗഫൂർ കൊണ്ടോട്ടി, സജിത്ത് ഗഫൂർ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
പ്രവാസി ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷ സിനിമാ നിർമാതാവ് ജുനൈസ് ബാബു, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അമിസ്, മുഹ്സിൻ കാളികാവ്, അബ്ദുൽ ഖാദർ ആലുവ, നൗഷാദ് ചാത്തല്ലൂർ, ഷാജു അത്താണിക്കൽ, മനാഫ്, ജിന്ന്, ഹാരിസ് ബിൻ സലാം എന്നിവർ പങ്കുവെച്ചു.
അനുഭവങ്ങൾ പങ്കുവെച്ച് അണിയറപ്രവർത്തകർ
സിനിമയുടെ രൂപീകരണത്തെക്കുറിച്ചും ചിത്രീകരണ വേളയിലെ മറക്കാനാകാത്ത അനുഭവങ്ങളെക്കുറിച്ചും ചിത്രത്തിന്റെ സംവിധായകൻ അലി അരികത്ത് സംസാരിച്ചു. തുടർന്ന് സിനിമയിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരുമായ അബ്ദുള്ള മുക്കണ്ണി, ഹാരിസ് ഹസ്സൈൻ, അദ്നു ഷബീർ, സാദത്ത്, ഷുഹൈബ്, അഫ്സൽ നാറാണത്ത്, നാസർ മോങ്ങം, നിസാർ കരുനാഗപ്പള്ളി, അബൂബക്കർ പരീത് എന്നിവർ തങ്ങളുടെ സിനിമാവിശേഷങ്ങൾ പങ്കുവെച്ചു. ഹാരിസ് ഹസ്സൈനും സിമി അബ്ദുൽ ഖാദറും ചേർന്ന് ചടങ്ങുകൾ നിയന്ത്രിച്ചു. അബ്ദുള്ള മുക്കണ്ണി നന്ദി പറഞ്ഞു.



