ജിദ്ദ- ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ കുട്ടികളുടെ മികവാർന്ന കലാപ്രകടനങ്ങളുമായി ജിദ്ദ മൈത്രി ശിശുദിനം ആഘോഷിച്ചു. 29 വർഷമായി കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത് ജിദ്ദയിൽ നിറസാന്നിധ്യമായ മൈത്രി അതിന്റെ സാംസ്‌കാരിക തനിമ നിലനിർത്തിക്കൊണ്ടുള്ള ആഘോഷ പരിപാടിയായിരുന്നു കലാ ആസ്വാദകർക്ക് സമ്മാനിച്ചത്.


കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള വിവിധ വിഷയങ്ങളിൽ പഠന ക്ലാസ്സുകളോടെയാണ് ആഘോഷം ആരംഭിച്ചത്. മൈത്രി പ്രസിഡന്റ് ശരീഫ് അറക്കൽ ഉദ്ഘാടനം ചെയ്തു. സൗദിയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ എന്ന വിഷയത്തിൽ മുഹമ്മദ് ഷൈജു, ജീവിത യാത്ര സെഷനിൽ ആമിന ബൈജു, ആത്മവിശ്വാസത്തിന്റെ കരുത്ത് എന്ന വിഷയത്തിൽ റിയാസ് കള്ളിയത്തും ക്ലാസെടുത്തു. മാസ്റ്റർ ആലിബ് മുഹമ്മദ് ഷഫീഖ് മോഡറേറ്റർ ആയിരുന്നു.


ശുഭ്ര വസ്ത്ര ധാരികളായ അറുപതോളം കുട്ടികൾ നെഹ്‌റു തൊപ്പിയണിഞ് പങ്കെടുത്ത ശിശുദിന റാലിയോടെ സാംസ്‌കാരിക പരിപാടികൾക്ക് ആരംഭം കുറിച്ചു. ദീക്ഷിത് സന്തോഷ് നെഹ്രുവായി വേഷമിട്ടു. അദ്നാൻ സഹീർ ശിശു ദിന ഘോഷയാത്ര ഒരുക്കാൻ നേതൃത്വം വഹിച്ചു. മൈത്രി ബാലവേദി പ്രസിഡന്റ് റിഷാൻ റിയാസ് അധ്യക്ഷത വഹിച്ചു. പൊതു സാംസ്‌കാരിക സമ്മേളനം മൈത്രി രക്ഷാധികാരി ഉണ്ണി തെക്കേടത്ത് ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികളായ അദ്‌നാൻ സഹീർ, ആയുഷ്, മൻഹ, ആഹിൽ, മർവ, അഭയ് വിനോദ്, ഫിദ തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിച്ചു. അദ്ധ്യാപകരായ പ്യാരി മിർസ, യമുന വേണു, മുഹമ്മദ് മുസ്തഫ,എഞ്ചിനീയർ ഇക്ബാൽ പൊക്കുന്ന്, മൈത്രി പ്രസിഡന്റ് ഷരീഫ് അറക്കൽ,സെക്രട്ടറി നവാസ് തങ്ങൾ ബാവ, ബഷീറലി പരുത്തിക്കുന്നൻ എന്നിവർ പ്രസംഗിച്ചു. കൺവീനർ ഫവാസ് മുഅമിൻ ആമുഖ പ്രഭാഷണം നടത്തി. ബാലവേദി സെക്രട്ടറി പൂജ പ്രേം സ്വാഗതവും, ഖജാൻജി ആലിബ് മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.
റിഷാൻ റിയാസ്, മർവ, റംസീന സക്കീർ, ഫിദ സമീർ തുടങ്ങിയവർ നൃത്തങ്ങൾ ചിട്ടപ്പെടുത്തി, സുറുമി നസീമുദിൻ നൃത്തങ്ങളുടെ വേഷം രൂപ കൽപ്പന ചെയ്തു. ബാലവേദി ഭാരവാഹികളായ മാനവ് ബിജുരാജ്, അഫ്‌നാൻ സാലിഹ് എന്നിവർ ക്യാമറ നിർവഹിച്ചു. മുതിർന്നവരുടെ ഒപ്പന ആയിഷ ഫവാസും, മൻസൂർ വയനാടും അണിയിച്ചൊരുക്കി. ആക്ടിങ് കൾച്ചറൽ സെക്രട്ടറി മോളി സുൽഫീക്കർ കലാ പരിപാടികൾ നിയന്ത്രിച്ചു. ബാലവേദി കൾച്ചറൽ സെക്രട്ടറി അനിഖ ഫവാസ് കലാപരിപാടികൾക്ക് നേതൃത്വം നൽകി. ആയിഷ നജീബും ആലീബ് മുഹമ്മദും അവതാരകരായിരുന്നു.



