ജിദ്ദ: ജിദ്ദയിലെ ഹരാസാത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊണ്ടോട്ടി സ്വദേശി നിര്യാതനായി. കൊണ്ടോട്ടി കരിപ്പൂർ താഴത്തെ പള്ളിയാളി പുതുക്കുളം അബ്ദുൽ റഷീദ് (54) ആണ് മരിച്ചത്. ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പന്ത്രണ്ടു വർഷമായി പ്രവാസിയാണ്. ഭാര്യ- റുബീന. മക്കൾ മുഹമ്മദ് റംഷാദ്,റാനിയ ഷെറിൻ,ഫാത്തിമ റന,മുഹമ്മദ് റിസിൻ, മുഹമ്മദ് ത്വയ്യിബ്. മരണാനന്തര സഹായങ്ങൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group