ജിദ്ദ- കെഎൻഎം മദ്രസ ബോർഡ് 2024-25 വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതു പരീക്ഷയിൽ ജിദ്ദയിലെ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യാ മദ്രസ്സയിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനത്തോടെ നൂറു ശതമാനം വിജയം കരസ്ഥമാക്കി. ലിബ മൻസൂർ, ആയിഷ ശിഹാബ്, റീം ഫാത്തിമ, മുഹമ്മദ് ഷെസിൻ എന്നിവർ അഞ്ചാം ക്ലാസിലും ആഫിസ പി ഇ, ജെന്ന മെഹക്, നഷ ഹനൂൻ, അസീമ അമീർ ഫൈസൽ എന്നിവർ ഏഴാം ക്ലാസിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
പതിറ്റാണ്ടുകളായി ജിദ്ദയിൽ നടന്നുവരുന്ന മദ്രസ, ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഏക മദ്രസയാണ്. മതപഠനത്തോടൊപ്പം അറബി ,മലയാള ഭാഷാ പഠനവും, കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ആർട്സ്, സ്പോർട്സ്, മോട്ടിവേഷൻ ക്ലാസുകൾ, ആരോഗ്യ പഠന ക്ലാസുകൾ, വിനോദയാത്രകൾ തുടങ്ങിയവയോടൊപ്പം രക്ഷിതാക്കൾക്ക് വേണ്ടി പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു.
പരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും, പഠനത്തിന് നേതൃത്വം നൽകിയ മുഴുവൻ അധ്യാപക-അധ്യാപികമാരെയും മദ്രസ പ്രിൻസിപ്പൽ ശിഹാബ് സലഫി, അഡ്മിനിസ്ട്രേറ്റർ ഹാഫിള് ഇസ്സുദ്ദീൻ സ്വലാഹി, കൺവീനർ നൗഫൽ കരുവാരക്കുണ്ട്, പ്രസിഡൻറ് അബ്ബാസ് ചെമ്പൻ, ജനറൽ സെക്രട്ടറി നൂരിഷാ വള്ളിക്കുന്ന് എന്നിവർ അഭിനന്ദിച്ചു.
മദ്രസയിൽ അഡ്മിഷൻ തുടരുന്നതായും വിസിറ്റ് വിസയിൽ ഉള്ളവർക്കും പഠനത്തിന് അവസരമുള്ളതായും ഭാരവാഹികൾ അറിയിച്ചു. അഡ്മിഷന് 6532022 എന്ന ഓഫീസ് നമ്പറിലും 05562789 66 എന്ന നമ്പറിലും മസ്ജിദ് മലിക്ക് സഊദിന്നു സമീപമുള്ള ഇബ്നു തീമിയ മദ്രസയുമായി ബന്ധപ്പെടാവുന്നതാണ്.