റിയാദ്- തുമൈർ ഏരിയ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ആവേശകരമായ ഫൈനൽ മത്സരത്തിൽ സുലൈ എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി മോഡേൺ സർക്യൂട്ട് കനിവ് എഫ്.സി റിയാദ് ജേതാക്കളായി.
യൂത്ത് ഇന്ത്യ, റിയൽ കേരള, തുമൈർ എഫ്.സി, ബ്ലാക്ക് ആൻഡ് വൈറ്റ്, റോയൽ എഫ്.സി മജ്മ, മുറൂജ് എഫ്.സി തുടങ്ങി പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
കെ.എം.സി.സി നാഷണൽ കമ്മിറ്റി അംഗം ഉസ്മാൻ അലി പാലത്തിങ്കൽ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നിവർ സന്നിഹിതരായ ചടങ്ങിൽ തുമൈർ ഏരിയ പ്രസിഡന്റ് വാജിദ് ഉളിക്കൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി തുമൈർ ഏരിയ ജനറൽ സെക്രട്ടറി മുജീബ് വെള്ളിമുറ്റം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റംഷാദ് ആറളം നന്ദി പറഞ്ഞു.
കെ.എം.സി.സി നേതാക്കളായ സൈഫു വെള്ളിമുറ്റം, മുസ്തഫ അഞ്ചരക്കണ്ടി, നൗഫൽ ആറളം, സലിം പുളിയക്കുത്ത്, മുസ്തഫ കൂടത്തായി എന്നിവരും ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാരായ ഫൂഡിൽസ് റെസ്റ്റോറന്റ്സ് മാനേജിങ് ഡയറക്ടർ ഷാജി, ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.



