ജിദ്ദ- കൊണ്ടോട്ടി മണ്ഡലം ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച കെ.എൽ 84 സൂപ്പർ കപ്പ് ഫുട്ബോളിൽ റീം യാമ്പു ജേതാക്കളായി. പ്രമുഖ ബിസിനസ് ഗ്രൂപ്പായ അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മുഖ്യ പ്രായോജികരായ ഫുട്ബോൾ ടൂർണ്ണമെന്റ് ജിദ്ദയിലെ ഫുട്ബോൾ പ്രേമികൾ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഫൈനലിൽ സംസം എഫ്.സി മദീനയെ തോൽപ്പിച്ചാണ് റീം യാമ്പു ജേതാക്കളായത്. അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ആന്റ് സി.ഇ.ഒ സുനീർ, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര എന്നിവർ വിജയികൾക്ക് ട്രോഫി കൈമാറി. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് അർക്കാസ് ഫൗണ്ടർ ആന്റ് സി.ഇ.ഒ സുനീർ കൈമാറി. റീം എഫ്.സിയുടെ ജിതിനാണ് ഫൈനലിലെ മികച്ച താരം. റീം എഫ്.സിയുടെ ഗോകുലാണ് ടൂർണമെന്റിന്റെ താരം. റീം എഫ്.സിയുടെ നിഹാലിനെ മികച്ച ഗോളിയായും തെരഞ്ഞെടുത്തു. റണ്ണേഴ്സ് അപ്പായ സംസം മദീനക്ക് നാണി ഇസ്ഹാഖ്, എം..കെ നൗഷാദ് എന്നിവർ ട്രോഫിയും കെ.പി. ബഷീർ, അൻവർ ഷാജ(അഹ്ദാബ് സ്കൂൾ) ക്യാഷ് പ്രൈസും കൈമാറി.


വെറ്ററൻസ് വിഭാഗത്തിൽ ജേതാക്കളായ ഹിലാൽ എഫ്.സിക്ക് ഇസ്മായിൽ മുണ്ടക്കുളവും അൻവർ വെട്ടുപാറയും ട്രോഫി കൈമാറി. ക്യാഷ് പ്രൈസ് കെ.എൻ.എ ലത്തീഫ് സമ്മാനിച്ചു. റണ്ണറപ്പായ സമ യുനൈറ്റഡിന് മുസ്തഫ വി.പി ട്രോഫിയും ക്യാഷ് പ്രൈസ് ലത്തീഫ് പൊന്നാടും കൈമാറി. അനീഷാണ് വെറ്ററൻസ് വിഭാഗത്തിലെ മികച്ച താരം. അനീസിനെ ഫൈനലിലെ താരമായും ഹിലാലിന്റെ സുൽഫിക്കറിനെ മികച്ച ഗോളിയായും തെരഞ്ഞെടുത്തു.
അണ്ടർ 17 വിഭാഗത്തിലെ ജേതാക്കളായ ജെ.എസ്.എസ് അക്കാദമിക്ക് ഇസ്മായിൽ മുണ്ടക്കുളവും റണ്ണേഴ്സ് അപ്പായ ടാലന്റ് ടീൻസ് ജിദ്ദക്ക് ലത്തീഫ് മുസ്ലിയാരങ്ങാടിയും ട്രോഫി കൈമാറി. റിസ്വാനാണ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച്. ജെ.എസ്.എസിലെ മുഹമ്മദ് ഷിഹാനെ മികച്ച താരമായും പാർത്ഥിവിനെ മികച്ച ഗോളിയായും തെരഞ്ഞെടുത്തു.


ടൂർണമെന്റ് കെ.എം.സി.സി ദേശീയ പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ആന്റ് സി.ഇ.ഒ സുനീർ, ഇസ്മായിൽ മുണ്ടക്കുളം, നാസർ വെളിയങ്കോട്, അബൂബക്കർ അരിമ്പ്ര, വി.പി മുസ്തഫ, വി.പി അബ്ദുറഹ്മാൻ, അഹമ്മദ് പാളയാട്ട്, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, സാബിൽ മമ്പാട്, ഷൗക്കത്ത് നരിക്കോടൻ, ജലാൽ തേഞ്ഞിപ്പലം, നാസർ മച്ചിങ്ങൽ, ഹുസൈൻ കരിങ്കറ, അഷ്റഫ് താഴെക്കോട്, സുബൈർ വട്ടോളി, സിറാജ് കണ്ണവം, ഇസ്മായിൽ മുണ്ടുപറമ്പ്, നാണി ഇസ്ഹാഖ്, ഇല്യാസ് കല്ലിങ്ങൽ, അബുട്ടി പാലത്ത്, നിസാം പാപ്പറ്റ, അയൂബ് മാസ്റ്റർ തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ കളിക്കാരുമായി പരിചയപ്പെടുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
കെ.പി അബ്ദുറഹ്മാൻ ഹാജി, എം.കെ നൗഷാദ്, അൻവർ വെട്ടുപാറ, കെ.എൻ.എ ലത്തീഫ്, കെ.വി നസീർ, ഷറഫു വാഴക്കാട്, റഹ്മത്തലി തുറക്കൽ, ലത്തീഫ് പൊന്നാട്, മുഹമ്മദ് കുട്ടി മുതുവല്ലൂർ, യാസർ മാസ്റ്റർ, ലത്തീഫ് വാഴയൂർ, കബീർ നീറാട്, സി.സി റസാഖ്, മുഷ്താഖ് മധുവായ്, ഷമീർ എളമരം, ഇസ്ഹാഖ് കൊട്ടപ്പുറം, തുടങ്ങിയവർ നേതൃത്വം നൽകി. അബു കട്ടുപ്പാറ, നൗഷാദ്, ഫത്തഹ് എന്നിവർ ടെക്നിക്കൽ വിഭാഗത്തിന് നേതൃത്വം നൽകി. ദ മലയാളംന്യൂസായിരുന്നു ടൂർണമെന്റിന്റെ മീഡിയ പാർട്ണർ.