ജിദ്ദ- ജിദ്ദ കെ.എം.സി.സി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ് ഫൈനൽ ഇന്ന്. പാലക്കാട് കെ.എം.സി.സി- കണ്ണൂർ കെ.എം.സി.സി ടീമുകളാണ് കലാശക്കൊട്ടിൽ മൈതാനത്തിലിറങ്ങുന്നത്. ക്ലബ്ബ് ചാമ്പ്യൻ ഷിപ്പിൽ ബിറ്റ് ബോൾട്ട് എഫ്.സി, കംഫർട്ട് ട്രാവൽസ് റീം എഫ് സിയെ നേരിടും. ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജെ എസ് സി അക്കാദമി, സോക്കർ എഫ് സിയെ നേരിടും.
ഫ്രീസ്റ്റൈൽ ഫുട്ബോളിൽ അനായാസ പ്രകടനങ്ങൾ നടത്തുകയും, ലോകത്ത് ഏറ്റവും കൂടുതൽ കണ്ട ഇൻസ്റ്റാഗ്രാം റീലിന്റെ റെക്കോർഡിനുടമയുമായ മുഹമ്മദ് റിസ്വാൻ ഫൈനൽ ദിനത്തിലെ മുഖ്യാതിഥിയാണ്. ഇന്ന് വൈകിട്ട് ജിദ്ദ മഹ്ജർ എംമ്പറർ സ്റ്റേഡിയത്തിൽ, വെകുന്നേരം ഏഴുമണിക്ക് ആരംഭിക്കുന്ന ജൂനിയർ വിഭാഗം മത്സരത്തോടെയാണ് ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക .
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group