ജിദ്ദ- സംഘടനയെ തെരഞ്ഞെടുപ്പാവേശത്തിലേക്ക് സജ്ജമാക്കുന്നതിനായി മലപ്പുറം ജില്ലാ കെ.എം.സി.സി ആഹ്വാനം ചെയ്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ശ്രദ്ധേയമായി. ജിദ്ദ മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി കൺവെൻഷൻ മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.


ടി.പി സാദിഖ് അലി അധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ്.സെക്രട്ടറി. നാണി ഇസ്ഹാഖ് മാസ്റ്റർ, സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംകോട്, മുൻ ജില്ലാ കെ.എം.സി.സി സെക്രട്ടറി മജീദ് കൊട്ടീരി, ഇ.സി അഷ്‌റഫ്, മണ്ഡലം പ്രസിഡന്റ് സാബിർ പാണക്കാട്, സെക്രട്ടറി കബീർ മോങ്ങം,വനിതാ വിംഗ് ജില്ലാ കെ.എം.സി.സി സെക്രട്ടറി സൻഹ ബഷീർ,എ.പി അഫ്സൽ തുടങ്ങിയവർ പ്രസംഗിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, സെക്രട്ടറി വി.പി മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ കെ.എം.സി.സി സെക്രട്ടറി അഷ്‌റഫ് മുല്ലപ്പള്ളി പ്രമേയം അവതരിപ്പിച്ചു. മുനീർ മന്നയിൽ സ്വാഗതവും പി.പി സലീം നന്ദിയും പറഞ്ഞു.