Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, November 16
    Breaking:
    • കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി മെഹ്ഫിലെ സുകൂന്‍ സംഘടിപ്പിച്ചു
    • കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സംഗീതസായാഹ്നം സംഘടിപ്പിച്ചു
    • ആർ.എസ്.സി സൗദി ഈസ്റ്റ് നോട്ടെക് 3.0 എക്സലൻസി അവാർഡ് ഡോ. ഗൗസൽ അസം ഖാന്
    • പ്രവാസ മനസ്സുകളിൽ ആനന്ദവർഷം ചൊരിഞ്ഞ് കലാസാഹിതി നൃത്ത -സംഗീത രാത്രി
    • ഇമിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് പുസ്തകം പ്രകാശനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    പ്രവാസ മനസ്സുകളിൽ ആനന്ദവർഷം ചൊരിഞ്ഞ് കലാസാഹിതി നൃത്ത -സംഗീത രാത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/11/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: മഴത്തണുപ്പിൽ മലയാളികളെ കുളിർ ചൂടിച്ച ആട്ടവും പാട്ടും. കേരള കലാസാഹിതിയുടെ ‘ഓസ്കാർ – കളേഴ്സ് ഓഫ് ഇന്ത്യ’ സീസൺ ഫോർ സംഗീത കലാരാത്രി ജിദ്ദയുടെ സാംസ്‌കാരിക ചരിത്രത്തിൽ പുതിയ അദ്ധ്യായമെഴുതി. 29 വർഷങ്ങൾ പിന്നിട്ട ജിദ്ദയിലെ ഈ സാംസ്‌കാരിക കൂട്ടായ്മ യുടെ പ്രവർത്തനങ്ങൾ പ്രശംസാർഹമാണെന്ന് മുഖ്യാതിഥികളായ ഇന്ത്യൻ കോൺസൽ മുഹമ്മദ് ഹാഷിം, പദ്മശ്രീ നൗഫ് അൽ മാർവായി, വിവിധ രാജ്യങ്ങളിൽ സൗദി അംബാസഡറായി പ്രവർത്തിച്ചിട്ടുള്ള ഫഹദ് അൽ മൻസൂരി എന്നിവർ അഭിപ്രായപ്പെട്ടു.

    ജീവ കാരുണ്യ രംഗത്ത് മികച്ച സേവനം അർപ്പിച്ചതിന്റെ ആദരമായി അബ്ദുൽമജീദ് ബദറുദീന് ( സി. ഇ. ഒ, യൂണിവേഴ്സൽ ഇൻസ്‌പെക് ഷൻ കമ്പനി), ഗ്ലോബൽ അറബ് ഹ്യുമാനിറ്റേ റിയൻ പുരസ്കാരം കോൺസൽ മുഹമ്മദ് ഹാഷിം സമ്മാനിച്ചു. മഹ് മൂദ് അബ്ദു ലെബ്ദ ( ഓസ്കാർ ), ഗ്ലൗബ് സി. ഇ. ഒ നസീഫ് ബാബു, നൃത്ത രംഗത്തെ സംഭാവനകൾ മുൻ നിർത്തി ശ്രീലക്ഷ്മി എസ്. നായർ, ശബ്ദകലയിൽ പ്രാമുഖ്യം നേടിയ, പ്രോഗ്രാമിന്റെ സാങ്കേതിക നിർവഹണം സഫലമാക്കിയ നജീബ് വെഞ്ഞാറമൂട്, ഖുബ്ബ ഓഡിറ്റോറിയം മാനേജ്‌മന്റ് പ്രതിനിധി റാഫി ബീമാപള്ളി, അവതാരകരായ സുശീല ജോസഫ്, നാദിയ നൗഷാദ് എന്നിവരെയും ആദരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രസിഡന്റ് ഷാനവാസ് കൊല്ലം, പ്രോഗ്രാം ജനറൽ കൺ വീനർ സജി കുര്യാക്കോസ്, മുസാഫിർ (പേട്രൺ) എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മാത്യു വർഗീസ് സ്വാഗതവും ട്രഷറർ ഡാർവിൻ ആന്റണി നന്ദിയും പറഞ്ഞു. മാഹജർ കുബ്ബ ഓഡിറ്റോറിയത്തിന്റെ അകവും പുറവും നിറഞ്ഞ സദസ്സിനെ ആവേശത്തിൽ ആറാടിച്ച, ആലാപനത്തിന്റെയും ആരോഹണങ്ങളുടെയും യുവതരംഗങ്ങളായി മാറിയ ലിബിൻ സ്കറിയ, രേഷ്മ രാഘവേന്ദ്ര എന്നിവർ അക്ഷരാർത്ഥത്തിൽ പാട്ടിന്റെ പാലാഴി തീർത്തു. അടിപൊളി ഗാനങ്ങളുടെ അലകടലിൽ സദസ്യർ ഇളകി മറിഞ്ഞു. കലാസാഹിതിയുടെ ഇളം പ്രതിഭകൾ ചുവടു വെച്ച വിവിധ നൃത്തങ്ങളുടെ രംഗാവിഷ്കാരം അവിസ്‌മരണീയമായി. ശ്രീലക്ഷ്മി എസ്. നായർ, ഷാനി ഷാനവാസ്‌, സലീന മുസാഫിർ എന്നിവരാണ് നൃത്തങ്ങളുടെ കൊറിയോഗ്രാഫി നിർവഹിച്ചത്.

    രാമേശ്വരം മുതൽ രാഷ്ട്രപതി ഭവൻ വരെ നീണ്ടു നിന്ന എ. പി. ജെ അബ്ദുൽകലാമിന്റെ ഇതിഹാസോജ്വലമായ ജീവിതം ചിത്രീകരിച്ച ദൃശ്യാവിഷ്കാരം നവ്യാനുഭവമായി.

    ഷാന സിദ്ധീഖ് ആവിഷ്കാരം സഫലമാക്കിയ ഈ അവതരണത്തിൽ കുട്ടികൾക്കും അധ്യാപികമാർക്കുമൊപ്പം കലാസാഹിതി ജനറൽ സെക്രട്ടറി മാത്യു വർഗീസ്, എ. പി. ജെ അബ്ദുൽ കലാമിന്റെ വേഷം തന്മയത്വ പൂർണമാക്കി. ദീപ ജോൺസൺ, റയാൻ സാഹിർ, ഹയാ അജ്മൽ, റീം അജ്മൽ, ജെന്ന റാസിഖ്, അലീന ജോൺസൺ, സുജ ഹരികുമാർ, ആദിദേവ് പ്രകാശ്, യാസീൻ റാസിഖ്‌, സാറ അജ്മൽ, അസ്‌ലം വാഹിദ്, അഭിലാഷ് ഹരികുമാർ, അജ്മൽ നാസർ, പ്രകാശ്, ഇഹ്സാൻ സമീർ, ഒജാസ് സനൂപ്, ഇയാൻ മാത്യു എന്നിവരാണ് ദൃശ്യാവിഷ്കാരത്തിൽ വേഷമിട്ടത്.

    വിവിധ നൃത്തങ്ങളിൽ ശിവാനി സാജൻ, ജൊഹാന സജി, പാർവതി മേനോൻ, വൈശിക പ്രദീഷ്, സുദീക്ഷ മുരളി, മൗറീൻ അബീഷ്, ശ്രീനന്ദ കുറുങ്ങാട്ട്, അക്ഷയ അനൂപ്, അനഘ ധന്യ, പാർവതി നായർ, എമി മാത്യു, അലോന ദിജേഷ്, ലക്ഷ്മി രാജേഷ്, അൻഷാ രാഗേഷ്, മർവ ലത്തീഫ്, നിദ സമീർ, ഇശൽ റിയാസ്, റിദ സമീർ, ഫിദ സമീർ, റിഫ നൗഫൽ, അദീന തൗഫീഖ്, സാബിറ അസ്‌ലം, റൈജ ദിജേഷ്, ജെൽമ ഡാർവിൻ, മഞ്ജുഷ ജെനു, ദീപിക സന്തോഷ് നായർ, സുനിത പ്രകാശ്, തുഷാര സനൂപ് എന്നിവർ ചുവടുകൾ വെച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Kala sahiti
    Latest News
    കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി മെഹ്ഫിലെ സുകൂന്‍ സംഘടിപ്പിച്ചു
    16/11/2025
    കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സംഗീതസായാഹ്നം സംഘടിപ്പിച്ചു
    16/11/2025
    ആർ.എസ്.സി സൗദി ഈസ്റ്റ് നോട്ടെക് 3.0 എക്സലൻസി അവാർഡ് ഡോ. ഗൗസൽ അസം ഖാന്
    16/11/2025
    പ്രവാസ മനസ്സുകളിൽ ആനന്ദവർഷം ചൊരിഞ്ഞ് കലാസാഹിതി നൃത്ത -സംഗീത രാത്രി
    16/11/2025
    ഇമിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് പുസ്തകം പ്രകാശനം ചെയ്തു
    16/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.