ജിദ്ദ- മലപ്പുറം ജില്ലയിലെ പുളിക്കൽ സ്വദേശികളുടെ കൂട്ടായ്മയായ ജിദ്ദ പുളിക്കൽ ചാപ്റ്ററിന്റെ വാർഷികാഘോഷം (പുളിക്കൽ ഫെസ്റ്റ് 2025 ) ഈ മാസം 21ന് നടക്കും. രാവിലെ 9.00 മുതൽ രാത്രി 11.30 വരെ ജിദ്ദയിലെ മെർസൽ വില്ലേജിന് സമീപം സഫ് വ വില്ലേജിലാണ് പുളിക്കൽ ഫെസ്റ്റ്. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ, കായിക പരിപാടികൾ നടക്കും. കഴിഞ്ഞ എട്ടു വർഷമായി പ്രവർത്തിക്കുന്ന ജിദ്ദയിലെ പുളിക്കൽ നിവാസികളുടെ കൂട്ടായ്മയാണ് ജെ.പി.സി. പുളിക്കലിന്റെ പരിസരപ്രദേശങ്ങളായ പെരിയമ്പലം, സിയാംകണ്ടം, അന്തിയൂർകുന്ന്, കൊട്ടപ്പുറം, വലിയപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി പേർ ജെ.പി.സിയിൽ അംഗങ്ങളാണ്. പുളിക്കലിന്റെയും പരിസരങ്ങളിലെയും നാട്ടുകാർക്ക് ജിദ്ദയിൽ ഒത്തുകൂടാനുള്ള ഏക കൂട്ടായ്മയാണ് ജെ.പി.സി.
പരിപാടിയുടെ ഭാഗമായി JPC റോളിങ്ങ് ട്രോഫി ഫുട്ബാൾ മത്സരവും, പ്രശസ്ത ഗായകൻ ജമാൽ പാഷ നയിക്കുന്ന ഗാനമേളയും നടക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു
പുളിക്കലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ ജിദ്ദ പ്രവാസികളെയും പുളിക്കൽ ഫെസ്റ്റ് 2025 ലേക്ക്
സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 0503627331 ഫൈസൽ ബാവ – 0504613138 സലാഹുദ്ധീൻ



