ജിദ്ദ– പഴയ കാല തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദാ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെടിഎ) അർദ്ധ വാർഷിക പൊതുയോഗവും കലാമേളയും സംഘടിപ്പിച്ചു. സംഘടനാ രക്ഷാധികാരി നസീർ വാവാക്കുഞ്ഞ് പൊതുയോഗം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു, രക്ഷാധികാരി ദീലീപ് താമരക്കുളം, ഷറഫുദീൻ ബാഖവി, ഹസ്സൻ യമഹ, വാസുദേവൻ വെള്ളത്തേടത്ത്, മാജാസാഹിബ് ഓച്ചിറ, അബ്ദുള്ള മുക്കണ്ണി, എഞ്ചി. ഖാജ മുഹിയിദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. ജ്യോതി ബാബു കുമാറിൻ്റെ നേതൃത്വത്തിൽ പുതിയതായി നിലവിൽ വന്ന ജെടിഎ വനിതാവേദിയുടെ സമ്പൂർണ്ണ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രഖ്യാപനവും നടന്നു.
വൈവിധ്യമാർന്ന കലാപരിപാടികൾക്ക് രഞ്ജിത്ത്, നൂഹ് ബീമാപള്ളി, ശിഹാബ് താമരക്കുളം, ഷെഫിൻ, ദിലീഫ് ഇസ്മയിൽ, ജിന്നി ജോർജ്ജ്, ഷാഹിന ആഷിർ എന്നിവർ നേതൃത്വം നൽകി. ആക്ടിംഗ് ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ നൗഷാദ് പന്മന നന്ദിയും രേഖപ്പെടുത്തി.
പൊതുയോഗ പരിപാടികൾക്ക് ശിഹാബ് താമരക്കുളം, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, രഞ്ജിത്ത് കുമാർ, അയ്യൂബ് ഖാൻ പന്തളം, ഷെഫിൻ, സിയാദ് അബ്ദുള്ള പടുതോട്, നവാസ് ചിറ്റാർ, എഞ്ചി. മൗഷ്മി ശരീഫ് എന്നിവർ നേതൃത്വം നൽകി. ചന്ദ്രു വിജേഷ്, റഷീദ് ഓയൂർ , ഖദീജാ ബീഗം, രമ്യ , ആഷിർ കൊല്ലം, ഷറഫുദ്ധീൻ പത്തനംതിട്ട, ആതിര, ഷാഹിന, സന്ധ്യ, വിവേക് പിള്ള, നിസാർ കരുനാഗപ്പള്ളി എന്നിവർ നയിച്ച ഗാന സന്ധ്യ ചടങ്ങിന് കൊഴുപ്പേകി. സുബൈർ മുട്ടം രചനയും സംവിധാനവും നിർവ്വഹിച്ച, ഷാജി വള്ളിക്കുന്നം വേഷമിട്ട ഏകാംഗ നാടകം. പ്രമുഖ ടി വി ഫെയിം ഫാസിൽ ഓച്ചിറയുടെ മിമിക്രി എന്നിവയും അരങ്ങേറി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രശംസാ ഫലകവും വിതരണം ചെയ്തു.