ജിദ്ദ: തിരഞ്ഞെടുപ്പ് വിജയാഘോഷവും മികച്ച സേവനം കാഴ്ചവെച്ച ഹജ് വളണ്ടിയർമാർക്കുള്ള ആദരവും സംഘടിപ്പിച്ച് ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി. പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അരിമ്പ്ര അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.
പുണ്യഭൂമിയിലെത്തിയ തീർഥാടകർക്ക് മികച്ച സേവനം നൽകിയ മണ്ഡലത്തിൽ നിന്നുള്ള ഹജ്ജ് വളണ്ടിയർമാരെ ആദരിച്ചു. സീതി കൊളക്കാടൻ, പി.കെ. സുഹൈൽ, അബ്ദുസ്സമദ് പൊറ്റയിൽ, ഇബ്രാഹിംകുട്ടി നന്നമ്പ്ര, സകരിയ, റഫീഖ് പന്താരങ്ങാടി, റഫീഖ് കൂളത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരി മാഫിയക്കെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും യോഗം ആഹ്വാനം ചെയ്തു. മണ്ഡലം സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതവും ട്രഷറർ നൂർ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി. .




