Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 14
    Breaking:
    • നിർധന രോഗികൾക്ക് ജിദ്ദ പാലക്കാട് കെഎംസിസിയുടെ ചികിത്സാ സഹായ പദ്ധതി
    • ലോകകപ്പ് സെമിയിലെ ‘മഹാ യുദ്ധം’: ഫ്രാൻസിന് മുൻപിൽ സ്പെയിൻ എന്ന വൻമതിൽ
    • വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ ഫ്യൂച്ചർ ക്രാഫ്റ്റ് സേവനവുമായി കെ.എം.സി.സി
    • ഹൃദയാഘാതം; തിരൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു
    • വിമാനനിരക്ക് നിയന്ത്രിക്കാൻ ചട്ടം; സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    നിർധന രോഗികൾക്ക് ജിദ്ദ പാലക്കാട് കെഎംസിസിയുടെ ചികിത്സാ സഹായ പദ്ധതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    jeddah kmcc palakkad district 2026
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- നിർധനരും നിരാലംബരുമായ രോഗികളെ കണ്ടെത്തി ആവശ്യമായ ചികിത്സാ ധനസഹായം ലഭ്യമാക്കുന്ന പദ്ധതിക്ക് ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി രൂപം നൽകി. ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിലെ അർഹഹരായ മുന്നൂറോളം രോഗികൾക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ജീവകാരുണ്യ സഹായമാണ് കെഎംസിസി കെയർ ആന്റ് ക്യുർ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നത്. ജില്ലയിലെ പ്രവാസികുടുംബങ്ങൾക്ക് പ്രഥമപരിഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

    ജില്ലയിലെ പാവപ്പെട്ട രോഗികളിലേക്ക് കെഎംസിസിയുടെ കരുതൽ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം ആരോഗ്യ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനായി ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള 12 മണ്ഡലം കമ്മിറ്റികളുടെയും 40 ഓളം പഞ്ചായത്ത് കമ്മിറ്റികളുടെയും കീഴിൽ ഈ പദ്ധതി ജില്ലയിലെ മുഴുവൻ മേഖലകളിലും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ നടത്തുന്ന മണ്ണാർക്കാട് സി എച്ച് സെന്ററിനും ജിദ്ദ ആലത്തൂർ മണ്ഡലം കെഎംസിസി വൈ: പ്രസിഡന്റ് അൻഷാദിന്റെ മകൻ മുഹമ്മദ് അഹിയാന്റെ ചികിത്സയ്ക്കും ധനസഹായം നൽകും.

    പദ്ധതിയുടെ ഉദ്ഘാടനം പ്രവാസി കുടുംബസംഗമം എന്ന പേരിൽ അടുത്ത മാസം ചെറുപ്പുളശ്ശേരിയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെഎംസിസി, മുസ്ലിം ലീഗ് സംസ്ഥാന- ജില്ലാ നേതാക്കൾ, ജില്ലയിലെ മന്ത്രിമാർ തുടങ്ങി പ്രമുഖർ പങ്കെടുക്കും.

    കഴിഞ്ഞ വർഷം ജില്ലയിലെ 250ഓളം വിദ്യാർത്ഥികൾക്ക് മുൻ മുഖ്യമന്ത്രിയും വിഭ്യാഭ്യാസ പരിഷ്കർത്താവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തിൽ എജു സ്കോളർഷിപ്പ് പദ്ധതി വഴി 15 ലക്ഷത്തോളം രൂപ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഒരു കോടിയിലധികം രൂപയുടെ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി നടപ്പിലാക്കാൻ പാലക്കാട് ജില്ലാ കെഎംസിസിക്ക് സാധിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

    പത്രസമ്മേളനത്തിൽ ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി, ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഓർഗനൈസിങ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, വൈസ് പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴ എന്നിവർ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിർധന രോഗികൾക്ക് ജിദ്ദ പാലക്കാട് കെഎംസിസിയുടെ ചികിത്സാ സഹായ പദ്ധതി
    14/07/2026
    ലോകകപ്പ് സെമിയിലെ ‘മഹാ യുദ്ധം’: ഫ്രാൻസിന് മുൻപിൽ സ്പെയിൻ എന്ന വൻമതിൽ
    14/07/2026
    വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ ഫ്യൂച്ചർ ക്രാഫ്റ്റ് സേവനവുമായി കെ.എം.സി.സി
    14/07/2026
    ഹൃദയാഘാതം; തിരൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു
    14/07/2026
    വിമാനനിരക്ക് നിയന്ത്രിക്കാൻ ചട്ടം; സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം
    14/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.