ജിദ്ദ: കലാസ്വാദകരെ ആഹ്ലാദത്തിൽ ആറാടിച്ച് ജിദ്ദയിൽ മ്യൂസിക്കൽ റെയ്‌നിന്റെ ബാനറിൽ പ്രശസ്‌ത സംഘടകനായ ഹസ്സൻ കൊണ്ടോട്ടിയും യുസുഫ് കോട്ടയും ചേർന്ന് അവതരിപ്പിച്ച രാഗതാളലയം പരിപാടി ശ്രദ്ധേയമായി. പഴയതും പുതിയതുമായ മെലഡി ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള പരിപാടി ശുദ്ധസംഗീതത്തെ സ്നേഹിക്കുന്നവർക്ക് മധുരിക്കുന്ന ഓർമ്മയായി.
പ്രശസ്ത ഗായകരായ ജമാൽ പാഷ, ആഷാ ഷിജു എന്നിവരോടൊപ്പം സലിം നിലമ്പൂർ, ബൈജു ദാസ്, നൂഹ് ബീമാപ്പള്ളി, മുംതാസ് അബ്‌ദുൾ റഹ്മാൻ, വിജേഷ് ചന്ദ്രു, ഡോക്ടർ മുഹമ്മദ് ഹാരിസ്, ഹക്കീം അരിമ്പ്ര, റഹിം കാക്കൂർ,റാഫി ആലുവ, അഷ്‌ന അഫ്സൽ, രമ്യ ബ്രൂസ്, ബീഗം ഖദീജ, ഹാഫിസ് തുടങ്ങിയ ഗായകരും പാകിസ്ഥാനി ഗായികയായ റൈസയും ഗാനങ്ങൾ ആലപിച്ചു. ജിദ്ദ കേരള പൗരാവലി ചെയർമാനും ജിദ്ദ മീഡിയ ഫോറം പ്രസിഡന്റുമായ കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു.
മാധ്യമപ്രവർത്തകൻ മുസാഫിർ ( ദ മലയാളം ന്യൂസ്), സി.എം. ആക്കോട് (ജിദ്ദ കലാസമിതി), സീതി കൊളക്കാട്, ബാദ്ഷാ ഇ.കെ. അബ്ദുല്ല മുക്കുണ്ണി, നവാസ് ബീമാപ്പള്ളി, ഇബ്രാഹിം (ഇശൽ കലാവേദി) എന്നിവർ ആശംസകൾ അർപ്പിച്ചു. മധുരഗീതങ്ങൾ മാത്രം ആലപിച്ച പരിപാടി ജിദ്ദയിലെ ഗായകരുടെ ഐക്യം നിലനിർത്താൻ ഇത്തരം പരിപാടികൾ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.