ജിദ്ദ- മക്കരപറമ്പ കെ.എം.സി സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദ ഖാലിദ് ബിൻ വലീദിലെ അൽ സജ ഗാർഡനിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന മക്കരപറമ്പ് പഞ്ചായത്തിലുള്ള നിരവധി പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. ഡോ:ഫായിസ് അറക്കൽ (എം.എസ്. എഫ് ഇഖ്റ സ്റ്റേറ്റ് ജനറൽ കൺവീനർ) മുഖ്യാതിഥി ആയിരുന്നു. ചെയർമാൻ ജാഫർ ഫൈസി റമദാൻ സന്ദേശം നൽകി. ഫായിസ് അറക്കലിനുള്ള ഉപഹാരം കുഞ്ഞിമുഹമ്മദ് അറക്കലും പഞ്ചായത്ത് കെ.എം.സി സി സംഘടിപ്പിച്ച ഈത്തപ്പഴ ചലഞ്ചിൽ ഏറ്റവും കൂടുതൽ ആളുകളെ ചേർത്ത ശറഫുദ്ധീൻ അറക്കലിനുള്ള ഉപഹാരം ഡോ. ഫായിസ് അറക്കലും കൈമാറി.
മജീദ് വി ടി,യൂസുഫ് വെള്ളില,ഹാരിസ് കൂട്ടിലങ്ങാടി,ഖലീൽ വെള്ളില,ഹാരിസ് മങ്കട,മജീദ് വാറങ്കോടൻ (അൽറകായിസ് മാർബിൾസ് ) ഡോ അബൂബക്കർ സിദ്ധീഖ്(സൗദി കേരള ഫാര്മസിസ്റ് ഫോറം ),നിഷാദ് മക്കരപറമ്പ(സിഫ് കമ്മിറ്റി അംഗം)എന്നിവരും പഞ്ചായത്തിലെ കെ.എം.സി.സി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. നൗഷാദ് വെങ്കിട്ട,മൻസൂർ മൂളിയത്തൊടി,സാദിഖ് വി കെ,അമീർ വേങ്ങശേരി,ആസിഫ് കെ പി,റാഫി കാച്ചിനിക്കാട്, ശറഫുദ്ധീൻ അറക്കൽ, സലാഹുദീൻ തങ്കയത്തിൽ, മൻസൂർ കണകറതൊടി, റിയാസ് കെ,സജീർ ഫൈസൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.മൻസൂർ പെരിഞ്ചിരി അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ഷമീം ജൗഹർ വേങ്ങശേരി സ്വാഗതവും കരീം വാരിയത്ത് നന്ദിയും പറഞ്ഞു.