ജിദ്ദ– ജിദ്ദ കണ്ണൂർ സൗഹൃദവേദി ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജിദ്ദയിലെ കണ്ണൂർ നിവാസികളുടെ കുട്ടികളെ അനുമോദിച്ചു. മികവ് -2025 എന്ന പേരിൽ ഷറഫിയ ലക്കി ദർബാർ ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് മുഹമ്മദ് വി.പി യുടെ അദ്ധ്യക്ഷതയിൽ ജിദ്ദയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിർ ഉദ്ഘാടനം ചെയ്തു. അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നതോടൊപ്പം സാമൂഹിക രംഗങ്ങളിലും ഇടപെട്ട് നല്ലൊരു സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മരായി വളരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിദ്ധ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സൗഹൃദവേദിയുടെ മെമന്റോ ഭാരവാഹികൾ സമ്മാനിച്ചു.
വിശാൽ മധുസൂധനൻ, ഹല അബ്ദുൾ റാസിക്, ഹലിമ നൗഷാദ്, സൂര്യകിരൺ രവീന്ദ്രൻ എന്നിവർ പ്ലസ് ടു സിബി എസ്സ് സി യിലും, ഫാത്തിമ സഹീർ, ഷഹ ഫാത്തിമ, മുഹമ്മദ് റാബ്‌ഹ, നിഷാൽ മുനീർ എന്നിവർ പ്ലസ്ടു കേരള സിലബസിലും, ഇജാസ് ഇസ്മായിൽ, നിഹാൽ ഉണ്ണികൃഷ്ണൻ, ആര്യ റിക്തേഷ്, സാമിഹ താജ്, ദിയാന അബ്ദുൾ റഷീദ് , ഇഹനാൻ അബ്ദുൾ നാസർ , മുഹമ്മദ് സഹീർ എന്നിവർ എസ്. എസ്. എൽ. സി വിഭാഗത്തിലും മികവ് പുലർത്തിയതിന് അനുമോദിക്കപ്പെട്ടു.
അബ്ദുല്ല മുക്കണ്ണി, രാധാകൃഷ്ണൻ കാവുമ്പായി, അനിൽ കുമാർ, അബ്ദുൾ സത്താർ ഇരിട്ടി, സന്തോഷ് ഭരതൻ, സുനിൽ കുമാർ, ഇബ്രാഹിം തളിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു. സൗഹൃദവേദി ജനറൽ സെക്രട്ടറി പ്രഭാകരൻ സ്വാഗതവും ടഷറർ കബീർ ഇരിട്ടി നന്ദിയും പറഞ്ഞു. അനുമോദന യോഗത്തിനു ശേഷം സൗഹൃദവേദിയുടെ കുട്ടികൾ അവതരിച്ച വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവ വേദിയിൽ അരങ്ങേറി. സൗഹൃദവേദി എക്സിക്യുട്ടിവ് അംഗങ്ങളായ സുരേഷ് രാമന്തളി, സിദ്ധീഖ്, രാഗേഷ്, സുധീഷ്, സലാം പയ്യന്നൂർ, സഹീർ, ഉവൈസ്, സനീഷ്, ഹാരിസ് ഹസൻ, റഫീക്ക് മൂസ, സുനിൽ കുമാർ, ഷംസീർ വിപി,ഷറഫുദ്ദീൻ, സന്തോഷ് ഭരതൻ, വിനോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.