ജിദ്ദ- മാനവരാശിക്ക് മാർഗദർശനമായി അവതരിച്ച പരിശുദ്ധ ഖുർആന്റെ പഠനത്തിന് പ്രചോദനമേകാൻ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ഒക്ടോബർ മൂന്നിന് വൈകുന്നേരം നാലുമണി മുതൽ പുതിയ മക്ക എക്സ്പ്രസ്സ് റോഡിലുള്ള ക്യൂൻനൈറ്റ് ഓഡിറ്റോറിയത്തിൽ ഖുർആൻ പഠിതാക്കളുടെ കുടുംബസംഗമം സംഘടിപ്പിക്കും. അഹമ്മദ് അനസ് മൗലവി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ടീൻസ് മീറ്റിന് ഡോക്ടർ അലി അക്ബർ ഇരുവേറ്റി നേതൃത്വം നൽകും.
‘ലേൺ ദ ഖുർആൻ’ സംഗമത്തിനു വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരിച്ചു. മുഖ്യരക്ഷാധികാരിയായി ശൈഖ് അബ്ദുറഹ്മാൻ ഫള്‌ലും രക്ഷാധികാരികളായി മുഹമ്മദലി വി പി (ജെഎൻഎച്ച്) ,അർഷദ് (ഉലൈൽ പോളി ക്ലിനിക്), നിഷാദ് വി.ടി നിലമ്പൂർ, അബ്ദുൽ റസാഖ്, ഷാജഹാൻ എം (റഹേലി പോളി ക്ലിനിക്) എന്നിവരെയും തിരഞ്ഞെടുത്തു.
അബ്ബാസ് ചെമ്പൻ (ചെയർമാൻ), നൂരിഷാ വള്ളിക്കുന്ന് (ജനറൽ കൺവീനർ), ഷിഹാബ് സലഫി എടക്കര, അമീൻ പരപ്പനങ്ങാടി, മുസ്തഫ ദേവർഷോല (വൈസ് ചെയർമാൻമാർ), ഷാഫി ആലപ്പുഴ, നൗഫൽ കരുവാരക്കുണ്ട് (കൺവീനർമാർ) തുടങ്ങിയവർ ഉൾപ്പെടുന്ന വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്.
സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി റിസപ്ഷൻ, രജിസ്ട്രേഷൻ, ഫൈനാൻസ്, മെഡൽസ് ആൻഡ് പ്രൈസസ്, ഓഫീസ് ടീം, ഫുഡ് ആൻഡ് റിഫ്രഷ്മെന്റ്, ട്രാൻസ്പോർട്ടേഷൻ, വളണ്ടിയർ വിങ്ങ്, മീഡിയ ആൻഡ് പബ്ലിസിറ്റി, ഓഡിയോ ആൻഡ് വീഡിയോ, ഐടി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ, ഫസ്റ്റ് എയ്ഡ്, പ്രോഗ്രാം നടത്തിപ്പ് എന്നിവക്കായി പ്രത്യേകം കമ്മിറ്റികളും രൂപീകരിച്ചു.
സംഗമത്തിൽ കുട്ടികൾക്കായുള്ള കളി ചങ്ങാടം പ്രോഗ്രാം, കളറിംഗ്, പെൻസിൽ ഡ്രോയിംഗ്, കാലിഗ്രഫി എന്നിവയിൽ മത്സരങ്ങൾ ഉണ്ടായിരിക്കും. പെൺകുട്ടികൾക്ക് മാത്രമായി കലാപരമായ അക്ഷരമെഴുത്തി നെ കുറിച്ചുള്ള ഒരു വർക്ക്ഷോപ്പും സംഘടിപ്പിക്കും. ഖുർആൻ ഹിഫ്ള്, തജ് വീദ്, ലഘു പ്രഭാഷണങ്ങൾ, സ്പോർട്സ്, കുരുന്നുകൾക്കായുള്ള കിഡ്സ് കോർണർ, അൽ ഫിത്റ, തഹ്ഫീള്, മദ്രസ വിദ്യാർത്ഥികളുടെ പ്രത്യേക പരിപാടികൾ തുടങ്ങിയവയും അരങ്ങേറും.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ് പങ്കെടുക്കുന്നതിന് ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. സംഗമത്തിന് പോകുന്നവർക്ക് ഷറഫിയ്യയിൽ നിന്നും (അൻഷദ് 0552313928) മദീന റോഡിലെ മലിക് സൗദ് മസ്ജിദിന്റെ പരിസരത്തു നിന്നും (സലിം മോങ്ങം 055699 5001) വാഹനസൗകര്യമുണ്ടായിരിക്കും. വൈകിട്ട് 3:30 ന് വാഹനം പുറപ്പെടുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.