ജിദ്ദ: ജിദ്ദ ബീറ്റ്സ് സംഘടിപ്പിച്ച ’90 മെലഡി നൈറ്റ് ശ്രദ്ധേയമായി. തൊണ്ണൂറുകളിലെ ബോളിവുഡ് ഗാനങ്ങൾക്ക് പ്രാധാന്യം നൽകി ജിദ്ദയിലെ ഷറഫിയ സഫയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ സംഗീതാസ്വാദകർ നിറഞ്ഞ സദസിന് നവ്യാനുഭവം പകർന്നാണ് പരിപാടി സമാപിച്ചത്.

ഡോക്ടറേറ്റ് നേടിയ ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാനന്നിധ്യവും ജിദ്ദാ നവോദയയുടെ രക്ഷാധികാരിയുമായ ഡോ. ഷിബു തിരുവനന്തപുരത്തിനെയും 35 വർഷത്തിലേറെയായി പ്രവാസ ലോകത്ത് കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രശസ്ത ഗായകൻ കരീം മാവൂരിനെയും, ഫിറ്റ്നസ് രംഗത്തെ സാന്നിധ്യം റയാൻ ഫിറ്റ്നസ് ഉടമ സലാം റയാനെയും ആദരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ മുസാഫിർ, സാംസ്കാരിക പ്രവർത്തകനും നടനുമായ അബ്ദുല്ല മുക്കണ്ണി, ജിദ്ദാ ബീറ്റ്സ് കൺവീനർ സഫീർ ചെറുകാട്ട് എന്നിവർ ആദരവ് കൈമാറി.

ആശ ഷിജു, ഹക്കീം അരിമ്പ്ര, ഷബീർ കൊട്ടപ്പുറം, മുബാറക് ഗസൽ, നാസർ മോങ്ങം, മുംതാസ് അബ്ദുൽ റഹ്മാൻ, റെയ്സ അമീർ, സിറാജ് നിലമ്പൂർ, അമീർ, അനീസ് തുടങ്ങിയർ ഗാനങ്ങൾ ആലപിച്ചു. അനസ് നിലമ്പൂരും ജിനി ജോർജ്ജും അവതാരകരായിരുന്നു. ടി സലാം അച്ചനമ്പലം പരിപാടി നിയന്ത്രിച്ചു.