ജിദ്ദ- വർണവിസ്മയം തീർത്ത് ഇശൽ കലാവേദി ജിദ്ദയുടെ ഈദാഘോഷം വർണാഭമായി. ഇബ്രാഹിം ഇരിങ്ങല്ലൂരിന്റെ അധ്യക്ഷതയിൽ കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ ഗൂഡല്ലൂർ സ്വാഗതവും
മുഹമ്മദ് കുട്ടി അരിമ്പ്ര നന്ദിയും പറഞ്ഞു. ഹസ്സൻ കൊണ്ടോട്ടി അവതാരകനായിരുന്നു.
ചെയർമാൻ ഷിഹാബ് കുന്നുംപുറവും വനിതാ പ്രസിഡന്റ് ഹസീന അഷ്റഫും കലാപരിപാടികളുടെ ഏകോപനം നിർവഹിച്ചു. സി.എം. അഹമ്മദ്, കബീർ കൊണ്ടോട്ടി, ജാഫർ അലി പാലക്കോട് ,
സുൽഫിക്കർ ഒതായി,ഗഫൂർ ,ബാപ്പുട്ടി, അഷ്റഫ് ചെറുകോട്, ഉണ്ണീൻ പുലാക്കൽ, സാഗർ, സലാം (റയ്യാൻ ഫിറ്റ്നസ് സെൻറർ), റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഷെറിന, മുംതാസ്, സബീന , സാബിറ റഫീഖ്, സാബിറ സാഗർ, സമീന ഷംസു, സുനീറ റഹീം, ഷംന ,ആരിഫ മുജീബ്,റഹീന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
മുഹമ്മദ് കുട്ടി അരിമ്പ്ര, ഹസീന അഷ്റഫ്, മുംതാസ് അബ്ദുറഹിമാൻ, സോഫിയ സുനിൽ, ബാപ്പുട്ടി, മുഹമ്മദ് റാഫി,സലീന ഇബ്രാഹിം,അഫ്റ റാഫി, ജവാദ് , റമീസ് റാഫി, റിയാസ് മേലാറ്റൂർ , ഹസീബ് അരിക്കോട്, ബീഗം ഖദീജ, ഷിഹാബ് ഒഴുകൂർ, മുജീബ് താമരശ്ശേരി, ഖമറുദ്ദീൻ, നിഫാൽ ജബീൻ,ജവാദ്,സി പി നാണി , റഹീം കാക്കൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശ്രീത ടീച്ചറുടെ കൊറിയോഗ്രാഫിയിൽ നിഫ നജീബ്, വഫ സലീം, സഫ സലീം, ഷംസീൻ ഹസ്ക്കർ, ഫൈഹ നൗഷാദ് എന്നിവർ മനോഹരമായ ഫ്യൂഷൻ – ഒപ്പന അവതരിപ്പിച്ചു. ഹിബ ഷംസുവും ഹന ഷംസു വും സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ചു. ഫായിസ അബ്ദുൽ ഗഫൂറിൻ്റെ കൊറിയോഗ്രാഫിയിൽ റിസ ഫാത്തിമ, മിൻഹാ സലാം, ഷ മുഹമ്മത്, അയിഷ അനീസ്, ഫാത്തിമ, അയിഷ, ഹാനിയ ഹെസ്സ എന്നിവർ വ്യത്യസ്തമായ പരമ്പരാഗത നൃത്തവും ഒപ്പനയും അവതരിപ്പിച്ചു.