ജിദ്ദ: പരിശുദ്ധ ഉംറ നിർവ്വഹിച്ച് മടങ്ങുന്നതിനിടെ എയർപോർട്ടിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത മലപ്പുറം പൊന്മള സ്വദേശി ഖദീജ മരണപ്പെട്ടു. ഒരു മാസത്തോളമായി അബുഹൂർ കിങ്ങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ ആയിരുന്നു. പൊൻമള പള്ളിയാളി മണ്ണിൽതൊടി എറമുവിന്റെ ഭാര്യയാണ്. മക്കൾ: സൈനുദ്ധീൻ ഫൈസി (ജിദ്ദ), മുസ്തഫ മാസ്റ്റർ, ജാഫർ ഹുദവി, അബ്ദുൽ സമദ്, സുബൈദ, റംല, ഉമ്മു കുൽസു, ശമീമ.
ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര കർമ്മങ്ങൾക്കും മറ്റുമുള്ള ഒരുക്കങ്ങൾ നടക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group