മക്ക- പ്രമുഖ ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവ് മക്കയിൽ നിര്യാതനായി. തിരുവനന്തപുരം പുതുശ്ശേരി മുക്ക് ഹാഷിംമ്സിൽ മുഹമ്മദ് കുഞ്ഞ് എന്ന ബുഹാരി(70)ആണ് മരിച്ചത്. ഹജ് കർമ്മത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഇംതിയാസ് ബീഗം മക്കയിലെത്തിയിട്ടുണ്ട്. കിംഗ് അബ്ദുള്ള ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. മുഹമ്മദ് കുഞ്ഞു-സൈനബ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ-ഷംസാദ് ബീഗം ബുഹാരിയും മക്കത്തുണ്ട്. ഖബറടക്കം മക്കയിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group