ജിദ്ദ- ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ ശ്രദ്ധേയ മുന്നേറ്റം നടത്തുന്ന പ്രമുഖ ട്രാവൽ ഏജൻസിയായ ഗ്ലോബൽ ട്രാവൽ ആന്റ് ടൂർസ് ജിദ്ദ ബ്രാഞ്ച് പ്രവർത്തന സജ്ജമായി. അറബ് ന്യൂസ് മുൻ ഡപ്യൂട്ടി എഡിറ്ററും മലയാളം ന്യൂസ് മുൻ എഡിറ്റർ ഇൻ ചീഫുമായ താരീഖ് മിശ്ഖസ് ഗ്ലോബൽ ട്രാവൽ ആന്റ് ടൂർസ് ജിദ്ദ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ജിദ്ദ ഷറഫിയയിൽ സഫയർ ഹോട്ടലിന് സമീപത്താണ് ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്.
സൗദി അറേബ്യയിലെ വ്യാപാര പ്രമുഖൻ ഉസ്മാൻ അൽ അമൂദി, ടി.എം.എ റഊഫ്, സലാഹ് കാരാടൻ, വി.പി മുസ്തഫ(കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി), നാസർ വെളിയങ്കോട് (കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി), യൂനുസ് കെ.ടി നസീം (ജിദ്ദ ക്ലിനിക് എം.ഡി), ഉബൈദുള്ള തങ്ങൾ (എസ്.ഐ.സി നാഷണൽ പ്രസിഡന്റ്) ഹക്കീം പാറക്കൽ (ഒ.ഐ.സി.സി), എം.കെ റഹീം ഒതുക്കുങ്ങൽ, ഇസ്മയിൽ മുണ്ടാക്കുളം, സി.കെ റസാഖ് മാസ്റ്റർ, നാണി മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, എ.കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, അഷറഫ് മുല്ലപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.
ഇന്റർനാഷണൽ ടൂർ, ഉംറ സർവീസ്, ടിക്കറ്റിംഗ്, സൗദി നാഷണൽ ടൂർ, പ്രീമിയം ഉംറ പാക്കേജ്, അറ്റസ്റ്റേഷൻ, ഓൺലൈൻ സേവനങ്ങൾ, സർട്ടിഫൈഡ് ട്രാൻസിലേഷൻ, വി.എഫ്.എസ് അപ്പോയിൻമെന്റ്, ഇൻഷുറൻസ്, വിസ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ ഹനീഫ മൊല്ലഞ്ചേരി അറിയിച്ചു. പ്രവാസികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഗ്ലോബൽ ട്രാവൽ ആന്റ് ടൂറിസം ഒരുക്കിയിട്ടുണ്ടെന്ന് മാനേജർ മജീദ് കോട്ടീരി പറഞ്ഞു.