ജിദ്ദ: ഒരുമിച്ചു നിൽക്കുക, മനുഷ്യനന്മയ്ക്കായി നിലകൊള്ളുക എന്ന ഉദാത്തമായ സന്ദേശമുയർത്തി ഫിറ്റ് (FIT) ജിദ്ദ സംഘടിപ്പിച്ച യുവജന പ്രതിനിധി സംഗമവും ഇഫ്താർ വിരുന്നും ശ്രദ്ധേയമായി. ലോകത്തിന് സമാധാനമാണ് ആവശ്യമെന്നും പുതിയ തലമുറ യുദ്ധത്തിന് എതിരാണെന്നും വിലയിരുത്തിയ സംഗമം, സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ യുവജനങ്ങൾക്ക് സാധിക്കുമെന്ന് പ്രഖ്യാപിച്ചു. ലഹരി മാഫിയകൾക്കും അരാഷ്ട്രീയ വാദത്തിനുമെതിരെ ആസൂത്രിതമായ പ്രവർത്തനങ്ങൾ യുവജന സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും സംഗമത്തിൽ അഭിപ്രായമുയർന്നു.
ഫിറ്റ് ജനറൽ സെക്രട്ടറി ഇസ്‌ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ച ചടങ്ങ് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി കെ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇല്യാസ് കല്ലിങ്ങൽ, ശിഹാബ് താമരക്കുളം, നസീർ വാവക്കുഞ്ഞു എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുഹൈൽ ഹുദവി (ഹാദിയ), അബ്ദുൽ ഷുക്കൂർ (വിഖായ), സമീർ, ഷംസാദ് (ആർ എസ് സി), നൗഫൽ കരുവാരകുണ്ട് (ഇസ്‌ലാഹി സെന്റർ), അബ്ദുള്ള (യൂത്ത് ഇന്ത്യ), ഷഫീഖ് പട്ടാമ്പി (ഫോക്കസ്), റഷീദ് (വിസ്‌ഡം യൂത്ത് വിങ്), അഫ്ഫാൻ റഹ്മാൻ (ഒ ഐ സി സി യൂത്ത് വിങ്), ശിഹാബ് താമരക്കുളം (കെഎംസിസി), വഹീദ് സമാൻ (മീഡിയ), അൽ മുർത്തു (സോഷ്യൽ മീഡിയ) എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ഫിറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളായ നൗഫൽ ഉള്ളാടൻ, ജാഫർ വെന്നിയൂർ, ഫൈറൂസ് കെ കെ, നാസർ മമ്പുറം, അഫ്സൽ നാറാണത്ത്, ജംഷീർ കെ വി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



