ദമാം . കിഴക്കൻ പ്രവിശ്യയുടെ കായിക ചരിത്രത്തിൽ ഇതാദ്യമായി ഏറ്റവും വലിയ സമ്മാനത്തുകയായ നാല്പത്തി അയ്യായിരം റിയാൽ വിളംബരം ചെയ്ത നിഹാൻ ഇന്റർനാഷണൽ പ്രീമിയർ ലീഗ് സീസൺ ഫോർ ടൂർണ്ണമെന്റിൽ അൽ ബിലാദി ജേതാക്കളായി. ഏപ്രിൽ17,18,19 തിയ്യതികളിൽ ദമാം കാനൂ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ സൗദിയിലെയും ജി.സി.സിയിലെയും ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക അടക്കമുള്ള വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ പന്ത്രണ്ട് ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച നിഹാൻ ഇന്റർനാഷണൽ പ്രീമിയർ ലീഗ് സീസൺ ഫോറിലാണ് അൽ ബിലാദി ജേതാക്കളായത്.
ദോഹ അലയൻസ് ഖത്തറിനെ ആറ് വിക്കെറ്റിന് പരാജപ്പെടുത്തിയാണ് അൽ ബിലാദി സ്ട്രൈകേഴ്സ് നാലാമത് നിഹാൻ കപ്പിൽ മുത്തമിട്ടത്. ആദ്യപാദ സെമിയിൽ ദോഹ അലയൻസ്-ഖത്തർ, ക്ലൌഡ് സെവൻ സിസിയെയും രണ്ടാംപാദ സെമിയിൽ അൽ ബിലാദി സ്ട്രൈക്കേഴ്സ്, പൈറേറ്റ്സ് അബുദാബിയെയും തകർത്തുകൊണ്ടാണ് അവസാനവട്ട അങ്കത്തിന് ചുവടുറപ്പിച്ചത്.
ടൂർണമെന്റിലെ മിന്നും താരമായി ആയി അൽ ബിലാദിയുടെ കെ.എൽ മൻസൂർ, മികച്ച ബൗളറായി അൽ ബിലാദിയുടെ വിക്കി ബൗർ, മികച്ച ബാറ്ററായി ക്ലൌഡ് സെവന്റെ ആകാശ് ജാങ്കിഡ്, മികച്ച കീപ്പർ ദോഹ അലയൻസ് ഖത്തറിന്റെ ഇർഫാൻ, മികച്ച ഫീൽഡർ ക്ലൌഡ് സെവന്റെ രോഹിത് കാരാട്ട് എന്നിവരെ തെരഞ്ഞെടുത്തു.
പന്ത്രണ്ട് ബോളിൽ ഹാഫ് സെഞ്ച്വറി നേടിയ ഒ.ജി.സിയുടെ സെയ്ഫ് ഫാസ്റ്റസ്റ്റ് ഫിഫ്റ്റിക്കുള്ള അവാർഡിന് അർഹനായപ്പോൾ ക്ലൌഡ് സെവന്റെ ആകാശ് ജാങ്കിഡ്, അൽ ബിലാദിയുടെ വിക്കി ബൗർ എന്നിവർ യഥാക്രമം ഓറഞ്ച്, പർപ്പ്ൾ ക്യാപ്പുകളും ടൂർണമെന്റിലെ അച്ചടക്കമുള്ള ടീമിനുള്ള ഫെയർ പ്ലേ അവാർഡ് ഒ.ജി.സിയും സ്വന്തമാക്കി.
അൽ ബിലാദി സ്ട്രൈകേഴ്സ്, ദോഹ അലയൻസ്- ഖത്തർ, പൈരേറ്റ്സ് അബുദാബി, ക്ലൌഡ് സെവൻ സിസി, കാനൂ സ്ട്രൈകേഴ്സ്, ഒ.ജി.സി, കാസ്ക് കെ.കെ.ആർ, ഫാസ്റ്റെക് വാരിയേഴ്സ്, അൽ നെജിദ്, യൂണിഫൈഡ് ബ്ലൂസ്, ജെ.കെ സ്ട്രൈകേഴ്സ്, കോബാർ യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ടീമുകളാണ് എൻ.ഐ.പി.എൽ സീസൺ ഫോറിൽ മാറ്റുരച്ചത്.
പ്രവിശ്യയിലെ കലാകായിക സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ കൂടാതെ സ്ത്രീകളും മുതിർന്നവരും കുട്ടികളുമടക്കം വൻ ജനാവലി പങ്കെടുത്ത, കിഴക്കൻ പ്രാവിശ്യ ഇതുവരെ കണ്ടിട്ടില്ലാത്തവിധം സംഘടിപ്പിച്ച സമാപന ചടങ്ങുകൾക്ക് കൊച്ചുകൂട്ടുകാരുടെ മനോഹരമായ നൃത്താവിഷ്ക്കാരങ്ങളും നൗഷാദ്, കല്യാണി എന്നിവരുടെ ഗാനങ്ങളും മാറ്റുകൂട്ടി.
ടൂർണമെന്റ് ചെയർമാൻ നജീം ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജേതാക്കളായ അൽ ബിലാദി സൂപ്പർ സ്ട്രൈക്കേഴ്സിന് നാസ് വക്കം, ശിഹാബ് കൊയിലാണ്ടി എന്നിവരും റണ്ണേഴ്സ് അപ്പ് ടീമിന് മുസ്തഫ പാവയിൽ, ഇ.പി.സി.എ പ്രസിഡന്റും ചേർന്ന് ട്രോഫികളും ക്യാഷ് അവാർഡും സമ്മാനിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ചേർന്ന് വ്യക്തിഗത സമ്മാനങ്ങൾ കൈമാറി. ടൂർണ്ണമെന്റ് മുഴുനീള കമൻ്റേറ്റർ മൻസൂർ മഞ്ചേശ്വറിനെ ചടങ്ങിൽ ആദരിച്ചു.
ഷുഹൈബ്, താഹിർ, നിധീഷ്, ഹഫീസ് , റഫീഖ്, മഹേഷ്, രാജേഷ്, ബിജു കൊല്ലം, സക്കീർ ആലുവ, മിറാഷ്, രാജേഷ്, അർഷാദ്, റാഷിദ്, ഫാസിൽ, സാജിദ്, സാസു, മുനീർ, മജ്റൂഫ്, സലീം മാമ, ഷിനു, ജോബി, ശരത്, സഫീൽ, സാം, അബി, സാജിദ്, സജിത്ത്, അലി അക്ബർ, മുകേഷ് ഉണ്ണി, സിജോ, കാദർ തുടങ്ങിയവർ സമാപന ചടങ്ങിന് നേതൃത്വം നൽകി.