റിയാദ്: കോഴിക്കോട് നല്ലളം എസ്.ഒ ചാലിത്തൊടിപറമ്പ് കണ്ണാറമ്പത്ത് വീട്ടില്‍ മജീദ് (58)റിയാദില്‍ നസീം അല്‍അസര്‍ ഹോസ്പിറ്റലില്‍ നിര്യാതനായി. 30 വര്‍ഷത്തോളമായി ബിഎംഡബ്ല്യൂ കമ്പനിയില്‍ സ്‌പെയര്‍പാട്‌സ് സെക്ഷനില്‍ ജീവനക്കാരനാണ്. ഭാര്യ സാഹിദ. മക്കള്‍: സജാദ്, ഷര്‍ഫീന, ശഫീഖ.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി, സുല്‍ത്താന്‍ കാവനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group