ജിദ്ദ: വിവിധ പരീക്ഷകളിൽ മികവ് പുലർത്തിയ പ്രതിഭകൾക്ക് മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ “അവാർഡ് ഫോർ സക്സസ്” അവാർഡ് ദാനം സംഘടിപ്പിച്ചു. ജിദ്ദയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു സ്കൂൾ, മദ്രസ, ബി.എ ഇംഗ്ലീഷ്, ബി.കോം തുടങ്ങിയ പരീക്ഷകളിൽ മികവ് നേടിയ വിദ്യാർഥികൾക്കാണ് പുരസ്കാരം നൽകിയത്. കെ.എംസി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. മുസ്തഫ മുഖ്യാതിഥിയായി. ഒ.ഐ.സി.സി നേതാവ് അശാബ് വർക്കല, സിഎം ആക്കോട്, കബീർ കൊണ്ടോട്ടി, സിദ്ധീഖ് ഒളവട്ടൂർ, കുഞ്ഞാലി അബീർ, ഷംസു വക്കീൽ എന്നിവർ പങ്കെടുത്തു.

ഡി പി എസ് സ്കൂളിലെ സോഷ്യൽ സ്റ്റഡീസ് അധ്യാപകൻ മുസ്തഫ മോട്ടിവേഷൻ ക്ലാസെടുത്തു. മലബാർ അടുക്കളയുടെ മോഡറേറ്റർ കുബ്ര ലത്തീഫ് കേക്ക് മുറിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ഫാസ് മോൻ ഖിറാഅത്ത് നടത്തി. സലീന മുസാഫിർ, ജ്യോതി, മുബീ ഫൈസി, ഷംസീറ, സാഹിറ, ആശിക, സബ്രീന, ശബാന, ഷാഹിദ, ഫായിസ, സുനീറ, സുറുമി, മുംതാസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
ആയിഷ ഷാമിസ്, ഹന മജീദ്, സയ്യിദ് ഷിറാസ് എന്നിവർ പ്രോഗ്രാമിന്റെ അവതാരകരായിരുന്നു. ലത്തീഫ് മൊഗ്രാൽ, അബ്ദുള്ള, യൂസഫ്കൊട്ട, സവാദ്, ഗഫൂർ, മജീദ് എന്നിവർ പ്രസംഗിച്ചു.