Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    • സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
    • സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    • മുഹറം; മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ, തിങ്കൾ അവധി ഇല്ല
    • ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ 5,48,000 ബാരല്‍ വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/05/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ക്വലാലമ്പൂർ: മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിനിരയായി ഗാർഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാർഗവനെ (54) നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പൊള്ളലേറ്റ് മാർച്ച് ഏഴാം തീയതി പെനാങ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും തൊഴിലുടമ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ചികിത്സയിലിരിക്കെ ശ്വാസകോശത്തിലെ അണുബാധയും വൃക്ക സംബന്ധമായ അസുഖങ്ങളും മൂർച്ഛിച്ചതോടെ മിനിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.

    മിനിയെ തുടർച്ചായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെയാണ് കുടുംബം ലോക കേരള സഭ സെക്രെട്ടെറിയേറ്റുമായി ബന്ധപ്പെട്ടത്. തുടർന്ന് മലേഷ്യയിലെ ലോക കേരള സഭാ പ്രതിനിധികൾക്ക് വിവരം കൈമാറി. ലോക കേരള സഭ അംഗവും സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ടിൻറെ പ്രാഥമികാന്വേഷണത്തിലാണ് രണ്ടുമാസത്തിലധികമായി ഇരുപത്താറ്‌ ശതമാനത്തോളം ഗുരുതരമായ പൊള്ളലേറ്റ്, വെന്റിലേറ്ററിൻറെ സഹായമില്ലാതെ ശ്വാസോച്ഛ്വാസം പോലും വീണ്ടെടുക്കാനാവാതെ അബോധാവസ്ഥയിൽ കഴിയുന്ന മിനിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശേഷം ആത്മേശനും മലേഷ്യയിലെ ഇന്ത്യൻ ഹെറിറ്റേജ് സൊസൈറ്റി ഭാരവാഹി ശശികുമാർ പൊതുവാളും ചേർന്ന് പ്രസ്തുത വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയെ സമീപിക്കുകയായിരുന്നു. തുടരന്വേഷണത്തിൽ ജോലി വിസ നൽകാമെന്ന വ്യാജേന ഗാർഹിക തൊഴിലാളികളായി സന്ദർശക വിസയിൽ മലേഷ്യയിലേക്ക് കടത്തിയ മിനിയുടെ സഹോദരിയടക്കം നാൽപ്പത്തിരണ്ട്‍ സ്ത്രീകളിൽ ഒരാള്‍ മാത്രമാണ് മിനിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏജന്റിന്റെ വീട്ട് തടങ്കലിൽ പാർപ്പിച്ചിരുന്ന സഹോദരിയെയും മറ്റൊരു സ്ത്രീയെയും എംബസിയുടെ നേതൃത്വത്തിൽ പ്രത്യേക ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്.

    ഇന്ത്യൻ എംബസിയിലെ ലേബർ വിംഗിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ തൊഴിലുടമക്കും ഏജന്റിനുമെതിരെയുള്ള നടപടികൾ വേഗത്തിലാക്കി. നിലവിൽ മിനിയുടെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയെ തുടർന്ന് ആശുപത്രി അധികൃതരും എംബസി ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയുടെ ഫലമായി തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാനും അവസരമൊരുങ്ങിക്കഴിഞ്ഞു.

    മനുഷ്യക്കടത്തിനെതിരെയുള്ള നിയമനടപടികളുടെ ബലത്തിൽ ഇരയെ നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചിലവും തൊഴിലുടമയെ കൊണ്ട് വഹിപ്പിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നയതന്ത്ര ഇടപെടലും ഫലം കണ്ടതോടെ മിനിക്ക് വേണ്ടി എയർ ആംബുലൻസും സജ്ജമായി. ഷെഡ്യൂൾ ചെയ്തത് പ്രകാരം മെയ് 22 ന് രാത്രി ക്വലാലമ്പൂരിൽ നിന്നും മലേഷ്യൻ എയർലൈൻസിൻറെ പ്രത്യേക എയർ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും. തുടർ ചികിത്സകൾക്കായി നോർക്ക റൂട്ട്സിൻ്റെ നേതൃത്വത്തിൽ എറണാംകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ചെയ്ത് കഴിഞ്ഞു. മനുഷ്യക്കടത്തിന്റെ ഇരയായ മലയാളി പ്രവാസിയെ എയർആംബുലൻസ് ഉപയോഗിച്ച് നാട്ടിലേക്ക് എത്തിക്കുന്നത് ഇതാദ്യമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    05/07/2025
    സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
    05/07/2025
    സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    05/07/2025
    മുഹറം; മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ, തിങ്കൾ അവധി ഇല്ല
    05/07/2025
    ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ 5,48,000 ബാരല്‍ വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.