ദമ്മാം: മലബാർ ഹെറിറ്റേജ് കൗൺസിൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘1921: തമസ്കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മലബാർ ഹെറിറ്റേജ് എക്സിക്യൂട്ടീവ് അംഗം ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി യോഗം കെ.എം.സി.സി. ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ഖാദർ മാസ്റ്റർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന, മാലിക് മഖ്ബൂൽ ആലുങ്ങൽ എഡിറ്റ് ചെയ്ത ‘1921: തമസ്കൃതരുടെ സ്മാരകം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ജൂലൈ 3 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങ് ഉജ്ജ്വലമാക്കാൻ വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു.
സ്വാഗതസംഘം
- ചെയർമാൻ: ആലിക്കുട്ടി ഒളവട്ടൂർ
- ജനറൽ കൺവീനർ: ഒ.പി. ഹബീബ്
- ചീഫ് കോ-ഓർഡിനേറ്റർ: ഖാദർ മാസ്റ്റർ
- രക്ഷാധികാരികൾ: മുഹമ്മദ് കുട്ടി കോഡൂർ, ഉമ്മർ വളപ്പിൽ
- വൈസ് ചെയർമാൻ: മജീദ് കൊടുവള്ളി, സൈനുൽ ആബിദ് കുമളി, ഹുസൈൻ വേങ്ങര, ബഷീർ ആലുങ്ങൽ, അലിഭായ് ഊരകം
- കൺവീനർമാർ: മുജീബ് കൊളത്തൂർ, ടി.ടി. കരീം വേങ്ങര, ഫൈസൽ കൊടുമ, ഷബീർ തേഞ്ഞിപ്പലം, കലാം മീഞ്ചന്ത
- കോ-ഓർഡിനേറ്റർമാർ: മുഷ്താഖ് പേങ്ങാട്, സമദ് കെ.പി. വേങ്ങര, മഹമൂദ് പൂക്കാട്
- ട്രഷറർ: ഉമ്മർ ഓമശേരി
- മീഡിയ & പബ്ലിസിറ്റി:
- ചെയർമാൻ: ഷാനി സി.കെ., ഖാദർ അണങ്കൂർ
- കൺവീനർ: സലാഹുദ്ദീൻ വേങ്ങര, അറഫാത്ത് ഷംനാഡ്
- റിസപ്ഷൻ:
- ചെയർമാൻ: അസ്ലം കോളക്കോടൻ, ഇക്ബാൽ ആനമങ്ങാട്
- കൺവീനർ: ആസിഫ് കൊണ്ടോട്ടി, അഫ്സൽ തൃശ്ശൂർ
- സ്റ്റേജ് & സൗണ്ട്:
- ചെയർമാൻ: റഹ്മാൻ കാരായാട്
- കൺവീനർ: റസാഖ് ബാവു കുണ്ടോട്ടി, സാദിഖ് എറണാംകുളം
- ഫുഡ് & റിഫ്രഷ്മെന്റ്:
- ചെയർമാൻ: നജീബ് ചീക്കിലോട്, വീരാൻ കുട്ടി വേങ്ങര
- കൺവീനർ: മുഹമ്മദ് കരിങ്കപ്പാറ, മജീദ് കാമ്പ്രൻ
സൈനുൽ ആബിദ് കുമളി, ടി.ടി. കരീം വേങ്ങര, ഫൈസൽ കൊടുമ, അസ്ലം കോളക്കോടൻ, ബഷീർ ആലുങ്ങൽ, ഷാനി പയ്യോളി, ഷബീർ തേഞ്ഞിപ്പലം, കലാം മീഞ്ചന്ത, സലാഹുദ്ദീൻ വേങ്ങര, മുഹമ്മദ് കരിങ്കപ്പാറ എന്നിവർ യോഗത്തിൽ സംസാരിച്ചു. മലബാർ ഹെറിറ്റേജ് എക്സിക്യൂട്ടീവ് അംഗം ഒ.പി. ഹബീബ് സ്വാഗതവും അലിഭായ് ഊരകം നന്ദിയും പറഞ്ഞു.