റിയാദ്- റിയാദ് നഗരമടക്കമുള്ള എട്ട് മേഖലകളില്‍ ഇന്ന് പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. റിയാദ് പ്രവിശ്യയില്‍ തലസ്ഥാന നഗരി, ദര്‍ഇയ, ഖര്‍ജ്, അല്‍ഖുവയ്യ, സുല്‍ഫി, വാദി ദവാസിര്‍, അഫ്‌ലാജ്, മജ്മ, ഹോത്ത ബനീ തമീം, താദിഖ്, മറാത്ത്, ഹുറൈമലാ, അഫീഫ്, അര്‍ഖ, അല്‍ഗാത്ത് എന്നിവിടങ്ങളില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടാണുള്ളത്.
രാത്രി ഒമ്പത് വരെ പൊടിക്കാറ്റിന് സാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ ദമാം, അല്‍ഖോബാര്‍, ജുബൈല്‍, ഖത്തീഫ്, അല്‍ഹസ, അബ്‌ഖൈഖ്, ഹഫര്‍ അല്‍ബാത്തിന്‍ എന്നിവിടങ്ങളിലും രാത്രി ഒമ്പത് വരെ പൊടിക്കാറ്റിന് സാധ്യതയുണ്ട്. മക്ക പ്രവിശ്യയില്‍ മക്ക, ജിദ്ദ, ലൈത്ത്, റാബിഗ്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ കാറ്റ് രാത്രി 11 വരെയുണ്ടാകും. അസീര്‍, ജിസാന്‍, നജ്‌റാന്‍ പ്രവിശ്യകളില്‍ മഴക്കും സാധ്യതയുണ്ട്.