Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 31
    Breaking:
    • 1.2 കോടി ദിര്‍ഹമിന്റെ ഊദ് മോഷണം; എട്ടംഗ സംഘം അറസ്റ്റില്‍
    • ‘അവർ എന്നെ കൊല്ലാൻ ശ്രമിച്ചു’: തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്ക് നേരെ ആൾക്കൂട്ട ആക്രമണം, കല്ലും മുട്ടയും വലിച്ചെറിഞ്ഞ് ഭീകരാക്രമണം
    • ഇടതുപക്ഷചിന്തകളുടെ പ്രസക്തി ചർച്ച ചെയ്ത് ചില്ല
    • പെരുന്നാൾ പൊലിമയിൽ ശ്രദ്ധേയമായി ഈദ് സംഗമം
    • ഇറാനിന്റെ തീവ്രനിലപാട് കരാറിന് തടസ്സം സൃഷ്ടിക്കുന്നവെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇടതുപക്ഷചിന്തകളുടെ പ്രസക്തി ചർച്ച ചെയ്ത് ചില്ല

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം30/05/2026 Saudi Arabia Events Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് : സാഹിത്യവും കലയും സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതായിരുന്നു ചില്ലയുടെ മെയ് മാസവായന. മുതിർന്ന പത്രപ്രവർത്തകനും ഇടതു മനുഷ്യാവകാശ ചിന്തകനുമായ പ്രഫുൽ ബിദ്വായ് രചിച്ച “ദി ഫീനിക്സ് മൊമെന്റ് : ചലഞ്ചെസ് കോൺഫ്രൺറ്റിംഗ് ഇന്ത്യൻ ലെഫ്റ്റ് ” എന്ന കൃതിയുടെ വായനാനുഭവം പങ്കുവച്ചുകൊണ്ടാണ് ജോമോൻ സ്റ്റീഫൻ വായനയ്ക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ ഇടത് പക്ഷം നേരിട്ട തിരഞ്ഞെടുപ്പ് തിരിച്ചടികളും സംഘടനാപരമായ തളർച്ചകളും പുനർജീവന സാധ്യതയും പുസ്തകം വരച്ചു കാട്ടുന്നുണ്ട്. രാജ്യത്ത് ഇടതുപക്ഷം അപ്രസക്തമായിട്ടില്ലെന്നും, ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനകത്ത്‌ നേരിടുന്ന വെല്ലുവിളികൾ, കൈവരിച്ച നേട്ടങ്ങൾ, പരിമിതികൾ, ഭാവി അതിജീവന സാധ്യതകൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഈ കൃതി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമകാലിക ഇന്ത്യൻ രാഷ്ട്രീയ പരിതസ്ഥിതിയിൽ, വർഗ്ഗപരമായ നിലപാട് ഉയർത്തിയുള്ള പ്രത്യയശാസ്ത്ര നയങ്ങൾക്കൊപ്പം,ദളിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി വിഷയങ്ങൾ ഏറ്റെടുത്തു മാത്രമേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുന്നേറാൻ സാധ്യതയുള്ളൂ എന്നും പുസ്തകം വിശദീകരിക്കുന്നു.

    കെ .ആർ മീര രചിച്ച “കലാച്ചി” എന്ന നോവൽ വായനയുടെ വിവിധ തലങ്ങൾ വിപിൻ കുമാർ സദസിന് മുന്നിൽ പങ്കുവച്ചു. ഉറക്കത്തെ ഒരു രാഷ്ട്രീയ രൂപകമാക്കി പരിവർത്തിപ്പിച്ചു കൊണ്ടാണ് ഈ നോവൽ മനുഷ്യ ജീവിതത്തിന്റെ സാമൂഹ്യതലത്തെ അഭിസംബോധന ചെയ്യുന്നത്. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ പറയുന്ന, ഒരു ജനാധിപത്യരാജ്യത്ത് മതവും രാഷ്ട്രീയവും പരസ്പരം കലർന്ന് ദേശീയതയും പൗരത്വവും നിർണ്ണയിക്കുന്ന അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് അവതരിപ്പിക്കുന്ന നോവലിലെ കഥ സന്ദർഭങ്ങൾ വിപിൻ വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഓർമയായിമാറിയ ധീര വിപ്ലകാരി ഭഗത് സിംഗ് രചിച്ച ‘യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്’ എന്ന കൃതിയുടെ വായന സതീഷ് കുമാർ വളവിൽ പങ്കുവച്ചു. എങ്ങനെ ആയിരിക്കണം ഒരു വിപ്ലവ പാർട്ടി, പരിപാടി, കൈവരിക്കേണ്ട ലക്ഷ്യം, നിലവിലുള്ള സാഹചര്യം തുടങ്ങി ഒരു വിപ്ലവ പാർട്ടിക്ക് ആവശ്യമായ ഘടകങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതാണ് ഈ കൃതി. യുവാക്കളുടെ രാഷ്ട്രീയവിദ്യാഭ്യാസം അതിനായുള്ള പഠനങ്ങൾ തുടങ്ങിയ ഭാഗങ്ങൾ സതീഷ് സദസിന് മുന്നിൽ വായിച്ചു.

    തുടർന്ന് നടന്ന ചർച്ചക്ക് സീബ കൂവോട് തുടക്കം കുറിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, ഷംസുദ്ദീൻ അസീസിയ, നജിം കൊച്ചുകലുങ്ക്, സുബിൻ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട്‌ ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ സംസാരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chilla
    Latest News
    1.2 കോടി ദിര്‍ഹമിന്റെ ഊദ് മോഷണം; എട്ടംഗ സംഘം അറസ്റ്റില്‍
    30/05/2026
    ‘അവർ എന്നെ കൊല്ലാൻ ശ്രമിച്ചു’: തൃണമൂൽ നേതാവ് അഭിഷേക് ബാനർജിക്ക് നേരെ ആൾക്കൂട്ട ആക്രമണം, കല്ലും മുട്ടയും വലിച്ചെറിഞ്ഞ് ഭീകരാക്രമണം
    30/05/2026
    ഇടതുപക്ഷചിന്തകളുടെ പ്രസക്തി ചർച്ച ചെയ്ത് ചില്ല
    30/05/2026
    പെരുന്നാൾ പൊലിമയിൽ ശ്രദ്ധേയമായി ഈദ് സംഗമം
    30/05/2026
    ഇറാനിന്റെ തീവ്രനിലപാട് കരാറിന് തടസ്സം സൃഷ്ടിക്കുന്നവെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version