Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 5
    Breaking:
    • യു.എസ് യുദ്ധവിമാനത്തെ ലക്ഷ്യം വെക്കാന്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഇറാന്‍
    • റിയാദ് യു.എസ് എംബസി ആക്രമിച്ചത് ഇസ്രായിലെന്ന് ഇറാന്‍
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ നാലു പേര്‍ക്ക് പരിക്ക്
    • ​ലോകത്ത് നിന്ന് ഇസ്‌ലാം മതത്തെ ഇല്ലാതാക്കുമെന്ന് സംഘപരിവാർ നേതാവ്
    • എഫ്.എ കപ്പ്; ഹാലണ്ടിന്റെ ഹാട്രിക് മികവിൽ ലിവർപൂളിനെ തകർത്തെറിഞ്ഞ് സിറ്റി സെമിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വ്യത്യസ്ത കൃതികളുടെ വായനാ അനുഭവങ്ങളുമായി റിയാദിൽ ചില്ലയുടെ വായന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/11/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- വ്യത്യസ്തമായ അഞ്ചു കൃതികളുടെ വായന പങ്കുവച്ച് ചില്ല ഒക്ടോബര്‍ മാസത്തെ വായന റിയാദ് ലുഹ ഹാളില്‍ നടന്നു. സ്‌നേഹരഹിതമായ ലോകത്ത്, സ്‌നേഹം തിരികെ കിട്ടാതെ പരാജയപ്പെടുന്ന നായകന്റെ കഥപറയുന്ന പി. കേശവദേവിന്റെ ‘ഓടയില്‍ നിന്ന്’ നോവലിന്റെ വായനാനുഭവം ജോമോന്‍ സ്റ്റീഫന്‍ സദസുമായി പങ്കുവച്ചു. എണ്‍പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതപ്പെട്ട നോവല്‍ ഇന്നും കാലിക പ്രസക്തമാണെന്നും ഒരു കൃതിയെ വിലയിരുത്തേണ്ടത് അത് എഴുതപ്പെട്ടകാലത്തെ കൂടി മനസിലാക്കിവേണമെന്നും ജോമോന്‍ അഭിപ്രായപ്പെട്ടു.


    വിഖ്യാത ഇന്ത്യന്‍ ചരിത്രകാരി റോമില ഥാപര്‍ എഴുതിയ ‘ഔര്‍ ഹിസ്റ്ററി, ദേര്‍ ഹിസ്റ്ററി, ഹൂസ് ഹിസ്റ്ററി’ എന്ന കൃതിയുടെ വായന ജോണി പനംകുളം പങ്കുവച്ചു. ഇന്ത്യയില്‍, ദേശീയതയുടെ രണ്ട് വിരുദ്ധ സങ്കല്‍പ്പങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്നും രാഷ്ട്രത്തിന്റെ ആശയം രൂപപ്പെടുത്തിയെന്നും ഈ കൃതി അന്വേഷിക്കുന്നു. എന്‍സിഇആര്‍ടി പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ചരിത്ര പാഠപുസ്തകങ്ങളിലെ ഭാഗങ്ങള്‍ ഇല്ലാതാക്കിയതുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളെയും പുസ്തകം അഭിസംബോധന ചെയ്യുന്നതായി ജോണി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ദീര്‍ഘകാലം സൗദിയില്‍ പ്രവാസിയായിരുന്ന കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എഴുതിയ ‘അത്തിക്കയുടെ പ്രവാസം’ എന്ന ചെറുകഥാസമാഹാരത്തിന്റെ വായന പ്രദീപ് ആറ്റിങ്ങല്‍ പങ്കുവച്ചു. തന്റെ പ്രവാസ ജീവിതത്തില്‍ കണ്ടുമുട്ടേണ്ടി വന്ന മനുഷ്യരുടെ കഥകളിലൂടെ മുംബൈയിലെ കാമാത്തിപുര മുതല്‍ സൗദിയിലെ മണലാരണ്യം വരെയുള്ള അനുഭവങ്ങള്‍ വിവരിക്കുന്ന ഈ പുസ്തകം നേപ്പാളിലെയും ആഫ്രിക്കയിലെയും വിവിധ പ്രദേശങ്ങളിലെ മനുഷ്യരെ കൂടി അഭിസംബോധന ചെയ്യുന്നതാണെന്ന് പ്രദീപ് വിശദീകരിച്ചു. ആടുജീവിതത്തിലെ ക്രൂരനായ അറബിയല്ല മസ്രയില്‍ ആടുകള്‍ക്കൊപ്പം കഴിയുന്ന അമീറിന്റെ കഫീല്‍ അലി. തന്റെ കുടുംബത്തോടൊപ്പം തന്നെ അമീറിനെ ചേര്‍ത്ത് പിടിക്കുന്ന മറ്റൊരു ആടുജീവിത കഥയും ഈ കൃതി വരച്ചുകാട്ടുന്നു.

    മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എന്‍ . മോഹനന്‍ എഴുതിയ ‘ഒരിക്കല്‍’ എന്ന ചെറുനോവലിലെ പ്രണയാതുരമായ നിമിഷങ്ങള്‍ സബീന എം. സാലി സദസുമായി പങ്കുവച്ചു. സഫലമാകാത്ത പ്രണയത്തിന്റെ നോവുകളും വിരഹവും പങ്കുവയ്ക്കുന്ന കൃതിയുടെ വായനയും ആ കൃതിയില്‍ എഴുത്തുകാരന്‍ തന്നെ എടുത്ത് ചേര്‍ത്ത ‘നഷ്ടപ്പെടാം, പക്ഷേ പ്രണയിക്കാതിരിക്കരുത്’ തുടങ്ങിയ മാധവിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ വരികളും സബീന സദസിന് മുന്നില്‍ വായിച്ചു.
    റാം c/o ആനന്ദി എന്ന കൃതിയുടെ വായന മൂസ കൊമ്പന്‍ പങ്കുവച്ചു.

    അടുത്തകാലത്ത് സോഷ്യല്‍ മീഡിയകളില്‍ ആഘോഷിക്കപെട്ട പല കൃതികളില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാന്‍ അഖില്‍. പി. ധര്‍മ്മജന്റെ ഈ കൃതിക്ക് കഴിഞ്ഞത് ലളിതമായ ഭാഷയില്‍ പ്രണയവും സൗഹൃദവും അതിമനോഹമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണെന്ന് മൂസ അഭിപ്രായപ്പെട്ടു. സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തില്‍ എത്തുന്ന റാം എന്ന മലയാളി ചെറുപ്പക്കാരനിലൂടെ വികസിക്കുന്ന നോവലിന്റെ ഇതിവൃത്തം മൂസ സദസുമായി പങ്കുവച്ചു. ചര്‍ച്ചകള്‍ക്ക് എം. ഫൈസല്‍ തുടക്കം കുറിച്ചു. ബീന, ജോണി പനംകുളം, മൂസ കൊമ്പന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുരേഷ്‌ലാല്‍ ചര്‍ച്ചകള്‍ ഉപസംഹരിച്ചു സംസാരിച്ചു. നാസര്‍ കാരക്കുന്ന് മോഡറേറ്റര്‍ ആയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chilla Riyadh
    Latest News
    യു.എസ് യുദ്ധവിമാനത്തെ ലക്ഷ്യം വെക്കാന്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഇറാന്‍
    04/04/2026
    റിയാദ് യു.എസ് എംബസി ആക്രമിച്ചത് ഇസ്രായിലെന്ന് ഇറാന്‍
    04/04/2026
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ നാലു പേര്‍ക്ക് പരിക്ക്
    04/04/2026
    ​ലോകത്ത് നിന്ന് ഇസ്‌ലാം മതത്തെ ഇല്ലാതാക്കുമെന്ന് സംഘപരിവാർ നേതാവ്
    04/04/2026
    എഫ്.എ കപ്പ്; ഹാലണ്ടിന്റെ ഹാട്രിക് മികവിൽ ലിവർപൂളിനെ തകർത്തെറിഞ്ഞ് സിറ്റി സെമിയിൽ
    04/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.