ജിദ്ദ: ജിദ്ദയിൽ നടന്ന സിബിഎസ്ഇ വെസ്റ്റേൺ സോണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ ചാമ്പ്യന്മാരായി. ഫൈനലിൽ അൽ മവാരിദ് ഇന്റർനാഷണൽ സ്കൂളിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സ്കൂൾ ജേതാക്കളായത്.
സെമി ഫൈനലിൽ നോവൽ ഇന്റർനാഷണൽ സ്കൂളിനെ മറുപടിയില്ലാത്ത 15 ഗോളുകൾക്ക് തോൽപ്പിച്ച ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ടൂർണമെന്റിൽ ഉടനീളം ഉജ്വല പ്രകടനമാണ് കാഴ്ചവച്ചത്. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ മുആദ് ഷബീർ അലിയെ മികച്ച ഗോൾ കീപ്പറായും ആദിൽ റഹ്മാനെ മികച്ച താരമായും തിരഞ്ഞെടുത്തു.
അൽ മാവാരിദ് സ്കൂളിലെ താഹ ആണ് ടോപ്സ്കോറർ. അൽവറൂദ് ഇന്റർനാഷണൽ സ്കൂളിനാണ് മൂന്നാം സ്ഥാനം. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ മുഹമ്മദ് ഇമ്രാൻ , വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ഹഖ് ഹെഡ്മാസ്റ്റർ ഹാമിദ് കുറേഷി സിബിഎസ്ഇ ഒബ്സർവർ ഡോക്ടർ വിജേന്ദർ സിംഗ് എന്നിവർ വിജയികൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു.-