ദമാം– സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായി പതിമൂന്നാം തവണയും മികച്ച വിജയം നേടി ദമാം അൽമുന സ്‌കൂൾ. 98.2 ശതമാനം മാർക്കോടെ ഹസൻ അഹ്മദ് സ്കൂൾ ടോപ്പർ ആയി. 97.6 ശതമാനം മാർക്ക് നേടി അമൽ സാദ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആരിഫ് മുഹമ്മദ് സാലിം 96.6, സയിദ മിസ്ബാ 95.2 എന്നിവർ ഉയർന്ന മാർക്കോടെ സ്കൂൾ മെഡലിസ്സ്റ്റുകളായി. ഷസാന മഹ്‌റീൻ, മുഹമ്മദ് ഫൈസ്, ഫര്ഹാൻ അഹ്മദ്, സയ്യിദ് തമീം, സെയിൻ ഇർഫാൻ, നദീം മുഹമ്മദ്, ഫാത്തിമ ഫിൽസാ, ഏജീസ് ആലം, അലിശ്ബാ ഇഖ്‌ബാൽ, മുഹമ്മദ് റസീൻ, റബിക അബ്ദുൽ സലാം, അസ്‌ന ഇബ്രാഹിം, വൈഗാ, മുഹമ്മദ് ഫർഹാൻ, അലാ ഫരീഹ, മുഹമ്മദ് നിഹാൽ, ഐഷ ആലം, ഫാത്തിമ അഞ്ചും എന്നിവർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി തിളക്കമാർന്ന വിജയം നേടി.
പരീക്ഷ എഴുതിയ 55 ശതമാനം കുട്ടികളും 80 ശതമാനത്തിൽ കൂടുതൽ മാർക്കോടെ ഉന്നത പഠനത്തിന് അർഹത നേടി. 76 വിദ്യാർത്ഥികളാണ് ഈ വര്ഷം അൽ മുനയിൽ നിന്നും പരീക്ഷ എഴുതിയത്. മുഴുവൻ പരീക്ഷാർഥികളും 50 ശതമാനത്തിനു മുകളിൽ മാർക് നേടി. വിജയികളെയും അധ്യാപകരെയും മാനേജിങ് ഡയറക്ടർ ഡോക്ടർ ടി പി മുഹമ്മദ്, ജനറൽ മാനേജർ കാദർ മാസ്റ്റർ പ്രിൻസിപ്പൽ നൗഫൽ പാലക്കോത്, പ്രധാനാധ്യാപകരായ പ്രദീപ് കുമാർ, വസുധ അഭയ് എന്നിവർ അഭിനന്ദിച്ചു.



